ADVERTISEMENT

കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ നാളെ മുതൽ ജനുവരി 2 വരെ ഹയർസെക്കൻഡറി വിഭാഗവും എസ്എസ്എൽസി ഇംഗ്ലിഷ് മീഡിയം വിഭാഗവും മാത്രം.

 

നാളെ മുതൽ ഞായർ വരെയുള്ള അവധിക്കു ശേഷം 27 മുതൽ ജനുവരി 1 വരെ പ്ലസ്‍ വൺ വിഭാഗത്തിനു രാവിലെ 8 മുതൽ 11.30 വരെ 7 ക്ലാസുകൾ ഉണ്ടായിരിക്കും. പ്ലസ്‍ടു വിഭാഗത്തിനു 11.30 മുതൽ 4.30 വരെ 10 ക്ലാസുകൾ സംപ്രേഷണം ചെയ്യും.

 

പത്താം ക്ലാസിലെ ഇംഗ്ലിഷ് മീഡിയം ക്ലാസുകൾ ഈ ദിവസങ്ങളിൽ 4.30 മുതൽ 6 വരെ സംപ്രേഷണം ചെയ്യും. ഒരു കുട്ടിക്കു പരമാവധി 3 ക്ലാസ് (ഒന്നര മണിക്കൂർ) മാത്രം കാണേണ്ട വിധത്തിലാണ് അവധിക്കാല ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നതെന്നു കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് അറിയിച്ചു.

 

അവധിക്കാല ക്ലാസുകൾ കൈറ്റ് വിക്ടേഴ്സ് പ്ലസിൽ തൊട്ടടുത്ത ദിവസം പുനഃസംപ്രേഷണം ചെയ്യും. പത്താം ക്ലാസിനു രാവിലെ 10 മുതലും പ്ലസ്‍ വൺ 11.30 മുതലും പ്ലസ്‍ ടുവിന് വൈകിട്ട് 5 മുതലും ആയിരിക്കും ക്ലാസുകൾ.

 

Content Summary: First Bell Digital Class Timetable

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com