സിഎ പരീക്ഷ: അപേക്ഷ മാർച്ച് 13 വരെ
Mail This Article
×
ചാർട്ടേഡ് അക്കൗണ്ടൻസിയുടെ ഫൗണ്ടേഷൻ, ഇന്റർ, ഫൈനൽ പരീക്ഷകൾ മേയ് 14 മുതൽ 30 വരെ നടത്തുമെന്ന് ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ’ അറിയിച്ചു.വെബ്സൈറ്റ്: www.icai.org. വിശദ ടൈംടേബിളും പരീക്ഷാഫീസ് നിരക്കുകളും സൈറ്റിലുണ്ട്. വിദേശത്ത് ഉയർന്ന തോതിൽ ഫീസ് നൽകണം.
കേരളത്തിലെ 14 ജില്ലകൾക്കു പുറമേ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും അബുദാബി, ബഹ്റൈൻ, ദോഹ, ദുബായ്, കഠ്മണ്ഡു, മസ്കത്ത് എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്.
ഫെബ്രുവരി 21 മുതൽ മാർച്ച് 13 വരെ ഓൺലൈനായി ഫീസടച്ച് https://icaiexam.icai.org എന്ന സൈറ്റിലൂടെ അപേക്ഷിക്കാം. ലേറ്റ് ഫീ സഹിതം മാർച്ച് 20 വരെയും അപേക്ഷ സ്വീകരിക്കും.
Content Summary : ICAI CA May Exams 2022: Foundation, Inter, Final course time table released
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.