കമ്പനി/ബോർഡ് ലാസ്റ്റ് ഗ്രേഡ്: ഇനി നിയമനം വനിതകൾക്ക് മാത്രം
Mail This Article
കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് റാങ്ക് ലിസ്റ്റിൽ ഇനി നിയമനം വനിതകൾക്കു മാത്രം. മെയിൻ ലിസ്റ്റിലെ പുരുഷന്മാർക്കെല്ലാം നിയമന ശുപാർശ നൽകിക്കഴിഞ്ഞു. സപ്ലിമെന്ററി ലിസ്റ്റിൽ പുരുഷ ഉദ്യോഗാർഥികൾ ഉണ്ടെങ്കിലും മെയിൻ ലിസ്റ്റ് അവസാനിച്ചതിനാൽ നിയമനം നടത്താൻ കഴിയില്ല. വാട്ടർ അതോറിറ്റിയിൽ റിപ്പോർട്ട് ചെയ്ത 70 ഒഴിവിലേക്കു പുതിയ റാങ്ക് ലിസ്റ്റിൽനിന്നേ ഇനി നിയമനം നടത്താൻ കഴിയൂ. പുരുഷ ഉദ്യോഗാർഥികൾക്കു നീക്കിവച്ച ഒഴിവുകളാണിത്.
3207 പേരാണു മെയിൻ ലിസ്റ്റിൽ. 2020 ജനുവരി 14നു നിലവിൽ വന്ന ലിസ്റ്റിന് 2023 ജനുവരി 13 വരെ കാലാധിയുണ്ടെങ്കിലും മെയിൻ ലിസ്റ്റിലെ ബാക്കി വനിതാ ഉദ്യോഗാർഥികൾക്കുകൂടി ശുപാർശ നൽകുന്നതോടെ ലിസ്റ്റ് അവസാനിക്കും.
ഇതുവരെ 2788 പേർക്കു ശുപാർശ ലഭിച്ചിട്ടുണ്ട്. മെയിൻ ലിസ്റ്റിൽ 2876–ാം റാങ്ക് വരെ വനിതകൾക്കും 3198–ാം റാങ്ക് വരെ പുരുഷന്മാർക്കുമാണു ശുപാർശ ലഭിച്ചത്.
മറ്റു നിയമനവിവരം:
ഈഴവ–സപ്ലിമെന്ററി 1 (മെയിൽ), ഒാപ്പൺ മെറിറ്റിനുള്ളിൽ (ഫീമെയിൽ).
എസ്‌സി–സപ്ലിമെന്ററി 139, സപ്ലിമെന്ററി 131. എസ്ടി–സപ്ലിമെന്ററി 69, സപ്ലിമെന്ററി 67. മുസ്‌ലിം–സപ്ലിമെന്ററി 122, സപ്ലിമെന്ററി 96. എൽസി/എഐ–സപ്ലിമെന്ററി 98, സപ്ലിമെന്ററി 85. ഒബിസി–സപ്ലിമെന്ററി 8. വിശ്വകർമ–സപ്ലിമെന്ററി 48,
ഒാപ്പൺ മെറിറ്റിനുള്ളിൽ.
എസ്ഐയുസി നാടാർ–സപ്ലിമെന്ററി 38. എസ്‌സിസിസി–സപ്ലിമെന്ററി 45. ധീവര–സപ്ലിമെന്ററി 80, സപ്ലിമെന്ററി–21. ഹിന്ദു നാടാർ–സപ്ലിമെന്ററി 32. ഭിന്നശേഷി: ബ്ലൈൻഡ്–54, ഡെഫ്–50, ഒാർത്തോ–75.
Content Summary : Kerala PSC Company Board Corporation Last Grade Servants Women Recruitment