ADVERTISEMENT

കൊച്ചി ∙ നിശ്ചിത എണ്ണം സീറ്റുകൾ അനുവദിക്കുന്ന പ്രീമിയം കോ–വർക്കിങ് സ്പേസ് ‘ഡബ്ല്യു റൂം’ (വർക് റൂം) ഒരുക്കി ഇൻഫോപാർക്ക്. ഫ്യൂച്ചർ ടെക്നോളജീസ്, ബ്ലോക്ക് ചെയിൻ തുടങ്ങിയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംരംഭകരെ ലക്ഷ്യമിട്ടാണു ഡബ്ല്യു റൂം. സാധാരണ ഓഫിസ് സൗകര്യത്തിൽനിന്നു വ്യത്യസ്തമായി ഓരോ സീറ്റിനുമാണു നിശ്ചിത നിരക്ക് ഈടാക്കുന്നത്. ഏതാനും സീറ്റുകളായും ഒരുമിച്ചും കമ്പനികൾക്ക് ഈ സൗകര്യം ഉപയോഗിക്കാം. ആകെ 50 സീറ്റുകളാണു ലഭ്യം. 

w-room-coworking-office-space-in-kochi-building
Photo Credit : Infopark Official Site

ആധുനിക ഓഫിസ് സൗകര്യങ്ങൾക്കു പുറമേ, അധിക സുരക്ഷയും ഒരുക്കിയിട്ടുണ്ട്. പ്രവേശനം ആക്സസ് കാർഡ് വഴി മാത്രം. മുഴുവൻ സമയ കെയർ ടേക്കറുടെ സേവനവും ലഭിക്കും. തപസ്യ ബിൽഡിങ്ങിലെ രണ്ടാം നിലയിലാണു പ്ലഗ് ആൻഡ് പ്ലേ സൗകര്യവുമായി ‘ഡബ്ല്യു റൂം’ ഒരുങ്ങിയത്. അതേസമയം, ഐടി സംരംഭകർക്കായി 35,000 ചതുരശ്ര അടി ഇടം കൂടി ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. ഇൻഫോ പാർക്ക് ഫേസ് രണ്ടിലെ ജ്യോതിർമയ ബിൽഡിങ്ങിലെ 9-ാം നിലയിലാണ് ഇത്രയും ഇടം സജ്ജമാക്കിയത്. 10 ഓഫിസുകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭിക്കും. ഏറ്റവും ചെറിയ ഓഫിസിൽ 19 പേർക്കും ഏറ്റവും വലിയ ഓഫിസിൽ 92 പേർക്കും ജോലി ചെയ്യാനാകും. രണ്ട് സ്പെയ്സിന്റെയും ഔദ്യോഗിക ഉദ്ഘാടനം ഉടൻ നടക്കും.

Content Summary : W Room - Coworking Office Space in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com