ഓൺലൈൻ വിദ്യാഭ്യാസം: കൈറ്റിന് ദേശീയ പുരസ്കാരം
Mail This Article
×
തിരുവനന്തപുരം∙ ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള പ്ലാറ്റ്ഫോം സജ്ജമാക്കിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കൈറ്റിന് ദേശീയ പുരസ്കാരം ലഭിച്ചു.
സർക്കാർ മേഖലയിലെ മികച്ച ‘ക്ലൗഡ്’ സംവിധാന വിഭാഗത്തിലാണ് ഡിജിറ്റൽ ടെക്നോളജി സഭ പുരസ്കാരം ലഭിച്ചത്. കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് അവാർഡ് സ്വീകരിച്ചു.വിക്ടേഴ്സ് ചാനൽ വഴിയുള്ള ഡിജിറ്റൽ ക്ലാസുകൾ, അധ്യാപകർക്കും വിദ്യാർഥികൾക്കും നേരിട്ട് സംവദിക്കാൻ കഴിയുന്ന ജി-സ്വീറ്റ് പ്ലാറ്റ്ഫോം, സുരക്ഷിതമായി ഓൺലൈൻ ക്ലാസുകൾക്ക് അവസരം നൽകുന്നതോടൊപ്പം ‘സമഗ്ര’ വിഭവ പോർട്ടൽ എന്നിവയെല്ലാം നടപ്പാക്കിയത് കൈറ്റ് ആണ്.
Content Summary : National award for KITE's online platform
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.