മുട്ട് കോർട്ട് മത്സരങ്ങൾ: നുവാൽസിനു റെക്കോർഡ് നേട്ടം
Mail This Article
നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാല്‍സ്) 2021-22 അധ്യയന വർഷത്തിൽ മൂട്ട് കോർട്ട് , സാംസ്കാരിക, കലാ വിജയികൾക്കായി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. കൊൽക്കത്ത, തെലങ്കാന, ഹൈദരാബാദ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് (റിട്ട.) തോട്ടത്തിൽ രാധാകൃഷ്ണൻ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വൈസ് ചാൻസലർ ഡോ കെ.സി. സണ്ണി അധ്യക്ഷത വഹിച്ചു. പ്രൊഫ. മിനി എസ് പങ്കെടുത്തു. വിവിധ മുട്ടുകളിൽ യോഗ്യത നേടിയവർക്ക് മുഖ്യാഥിതി ഉപഹാരങ്ങൾ സമ്മാനിച്ചു .
ദേശീയ അന്തർദേശീയ തലത്തിൽ നടത്തിയ വിവിധ മൂട്ട് കോർട്ട് മത്സരങ്ങളിൽ റെക്കോർഡ് നേട്ടമാണ് നുവാല്‍സ് നേടിയത്. ചടങ്ങിൽ മൂട്ട് കോർട്ട് നേട്ടങ്ങൾക്ക് 35 ഓളം വിദ്യാർത്ഥികളെ ആദരിച്ചു. ഫിലിപ്പ് സി. ജെസ്സപ്പ് ഇന്റർനാഷണൽ ലോ മൂട്ട് കോർട്ട് മത്സരത്തിന്റെ ലോക റൗണ്ടുകളിലേക്ക് യോഗ്യത നേടിയ സർവകലാശാലയിലെ വിദ്യാർത്ഥികളായ അനീറ്റ എലിസബത്ത് ബാബു, ആഞ്ജലീന ജോയ്, കാവ്യ ജിതേന്ദ്രൻ, റുബയ്യ തസ്നീം എന്നിവർ കൂടാതെ അനുഭവ് ദാസ്, ചിരാഗ് ജിൻഡാൽ, രക്ഷിത് രാജ് സിംഗ് എന്നിവര്‍ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച 18-ാമത് ബൗദ്ധിക സ്വത്ത് മൂട്ട് കോർട്ട് ഫൈനലിസ്റ്റുകളായിട്ടുണ്ട്. നുവാല്‍സിലെ റെസിഡെന്‍റ് ട്യൂട്ടറായ ബാദല്‍ ചാറ്റര്‍ജീ 2022 ഫിലിപ്പ് സി. ജെസ്സപ്പ് ഇന്റർനാഷണൽ ലോ മൂട്ട് കോർട്ട് മത്സരത്തിന്‍റെ റഷ്യ യു എസ് യോഗ്യത മല്‍സരങ്ങളില്‍ ജഡ്ജ് ആവുകയും ചെയ്തു.
Content Summary: National University of Advanced Legal Studies