‘ആട്ടം പാട്ട്’ ഓൺലൈൻ കലോത്സവം: മികച്ച 6 പ്രകടനങ്ങൾ കാണാം, വോട്ട് ചെയ്യാം
Mail This Article
മലയാള മനോരമ ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘ആട്ടം പാട്ട്’ ഓൺലൈൻ കലോത്സവത്തിന്റെ വിജയികളിലേക്ക് ഇനിയൊരു വോട്ടു ദൂരം! 13 ഇനങ്ങളിൽ, പ്രഗത്ഭർ അടങ്ങിയ ജൂറി തിരഞ്ഞെടുത്ത മികച്ച 6 പ്രകടനങ്ങൾ കാണാനും വോട്ടു ചെയ്യാനും ഇന്നു മുതൽ അവസരം. www.manoramakalolsavam.com എന്ന വെബ്സൈറ്റിൽ ഓരോ ഇനവും വിഭാഗവും (ജൂനിയർ/സീനിയർ) ഗ്രൂപ്പും (ആൺ/പെൺ/പൊതു) സിലക്ട് ചെയ്തു വിഡിയോ കാണാം. തുടർന്ന് ഇ മെയിൽ ഐഡിയും ഫോൺ നമ്പറും നൽകി വോട്ടു രേഖപ്പെടുത്താം.
∙ ഒരാൾക്ക് ഓരോ ഇനത്തിലും ഒറ്റത്തവണ മാത്രമേ വോട്ടു ചെയ്യാനാകൂ.
∙ ഒരു ഇനത്തിൽ ഒരു വിഭാഗത്തിൽ ഒരു വിദ്യാർഥിക്കു മാത്രമേ വോട്ടു ചെയ്യാൻ കഴിയൂ.
∙ വോട്ടു ചെയ്ത വിദ്യാർഥിയുടെ പ്രകടനം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.
∙ വിവരങ്ങൾക്ക് ഫോൺ: 9446003717 (10 am- 5 pm)
വിജയികൾ ഇങ്ങനെ
ഓരോ ഇനത്തിലെയും വിദ്യാർഥികളുടെ പ്രകടനം വിലയിരുത്തിയ 2 ജൂറി അംഗങ്ങൾ നൽകിയ മാർക്കിന് 90% വെയ്റ്റേജും ലഭിക്കുന്ന വോട്ടുകൾക്ക് 10% വെയ്റ്റേജും നൽകിയാണു വിജയികളെ നിർണയിക്കുക. ജൂറി അംഗങ്ങളുടെ പേരുവിവരങ്ങളും അഭിപ്രായങ്ങളും ഫലത്തിനൊപ്പം പ്രസിദ്ധീകരിക്കും.
ഓരോ ഇനത്തിലും ഓരോ വിഭാഗത്തിലും സംസ്ഥാനതലത്തിൽ ആദ്യ 3 സ്ഥാനങ്ങൾ നേടുന്ന വിദ്യാർഥികൾക്കു യഥാക്രമം 5,000, 3,000, 2,000 രൂപയും സർട്ടിഫിക്കറ്റുമാണു സമ്മാനം. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന 2 സ്കൂളുകൾക്കും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കലാപ്രതിഭ, കലാതിലകം എന്നിവർക്കും പ്രത്യേക സമ്മാനങ്ങളുണ്ട്.
Content Summary : Attam Pattu Online Kalolsavam Vote for your favorite contestant