ADVERTISEMENT

ന്യൂഡൽഹി ∙ നിധി ചിബ്ബറിനെ സിബിഎസ്ഇ അധ്യക്ഷയായി കേന്ദ്രസർക്കാർ നിയമിച്ചു. ഐഎഎസ് 1994 ബാച്ചിൽ ഛത്തീസ്ഗഡ് കേഡറിലുള്ള ഇവർ നിലവിൽ ഖനവ്യവസായ മന്ത്രാലയം അഡീഷനൽ സെക്രട്ടറിയാണ്. 

 

ഊർജ അഡീഷനൽ സെക്രട്ടറി വിവേക് കുമാർ ദേവാംഗണിനെ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ ലിമിറ്റഡ് ചെയർമാനായി നിയമിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസിൽ അഡീഷനൽ സെക്രട്ടറിയായ എസ്. ഗോപാലകൃഷ്ണനെ ആരോഗ്യ അഡീഷനൽ സെക്രട്ടറിയായി നിയ‌മിച്ചു.

 

നിതി ആയോഗ് അഡീഷനൽ സെക്രട്ടറി രാകേഷ് സർവാലാണു ദേശീയ വഖഫ് ഡവലപ്മെന്റ് കോർപറേഷന്റെ പുതിയ മാനേജിങ് ഡയറക്ടർ.

 

Content Summary : Senior IAS officer Nidhi Chibber appointed CBSE chairperson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com