പ്ലേസ്മെന്‍റില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് ലവ്‍വലി പ്രഫഷണല്‍ യൂണിവേഴ്സിറ്റിയുടെ കുതിപ്പ്
Mail This Article
തകര്‍ക്കാനാകാത്ത പ്ലേസ്മെന്‍റ് റെക്കോര്‍ഡുകളുടെ പാരമ്പര്യം തുടര്‍ന്ന് പഞ്ചാബിലെ ലവ്‍വലി പ്രഫഷണല്‍ യൂണിവേഴ്സിറ്റി (Lovely Professional University) (എല്‍പിയു). രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്ലേസ്മെന്‍റ് ഓഫറുകളും പാക്കേജുകളുമായിട്ടാണ് 2022 ജൂണിലെ എല്‍പിയു ബാച്ചും പുറത്തിറങ്ങാന്‍ ഒരുങ്ങുന്നത്. ആഗോള ടെക് ഭീമനായ ഗൂഗിള്‍ 64 ലക്ഷം രൂപയുടെ വാര്‍ഷിക പാക്കേജ് നല്‍കി എല്‍പിയുവിലെ അവസാന വര്‍ഷ ബിടെക് കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ഹരേ കൃഷ്ണയെ തിരഞ്ഞെടുത്തു. രാജ്യത്തെ ഒരു എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പാക്കേജുകളില്‍ ഒന്നാണ് ഇത്. റെക്കോര്‍ഡ് പാക്കേജിന്‍റെ തിളക്കവുമായി ഹരേ കൃഷ്ണ ഗൂഗിളിന്‍റെ ബാംഗ്ലൂര്‍ ഓഫീസിന്‍റെ ഭാഗമാകും. 2022 ബാച്ചിലെ മറ്റൊരു എല്‍പിയു വിദ്യാര്‍ഥിയായ അര്‍ജുന് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്/ മെഷീന്‍ ലാങ്വേജ് ഡൊമൈനില്‍ 63 ലക്ഷം രൂപയുടെ വാര്‍ഷിക പാക്കേജാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇവിടുത്തെ ഫ്രഷര്‍ക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന പാക്കേജായ 42 ലക്ഷം രൂപയുടെ ഒന്നര മടങ്ങ് (50 ശതമാനം) അധികം നേടി തങ്ങളുടെ തന്നെ പ്ലേസ്മെന്‍റ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് എല്‍പിയു. 46.4 ലക്ഷം രൂപ വാര്‍ഷിക പാക്കേജില്‍ എല്‍പിയു വിദ്യാര്‍ഥികള്‍ക്ക് ആമസോണും ഇത്തവണ പ്ലേസ്മെന്‍റ് നല്‍കിയിട്ടുണ്ട്. മറ്റൊരു എല്‍പിയു വിദ്യാര്‍ഥിക്ക് ഗൂഗിള്‍ 48 ലക്ഷം രൂപയുടെ പാക്കേജ് വാഗ്ദാനം നല്‍കി.
പരീക്ഷകളെയും പ്രവേശന പ്രക്രിയയെയും കുറിച്ച് കൂടുതല്‍ അറിയാന്‍ https://bit.ly/3lyoCQw
അവസാന ഘട്ട പരീക്ഷകള്‍ക്കും മുന്‍പ് തന്നെ 8400ലധികം പ്ലേസ്മെന്‍റ്/ ഇന്‍റേണ്‍ഷിപ്പ് ഓഫറുകളാണ് എല്‍പിയുവിലെ വിവിധ ശാഖകളിലെ 2022 ജൂണ്‍ ബാച്ച് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്. ഈ വര്‍ഷം 1190ലധികം കമ്പനികള്‍ റിക്രൂട്ട്മെന്‍റിനായി എല്‍പിയു ക്യാംപസിലെത്തി. ഒരു സര്‍വകലാശാല ക്യാംപസില്‍ റിക്രൂട്ട്മെന്‍റിനെത്തുന്ന കമ്പനികളുടെ എണ്ണത്തിലും ഇതിലൂടെ പുതിയ റെക്കോര്‍ഡ് എല്‍പിയു സ്വന്തമാക്കി. വിവിധ ശാഖകളിലെ മികച്ച വിദ്യാര്‍ഥികള്‍ക്ക് ആമസോണ്‍, ഗൂഗിള്‍, വിഎം വേര്‍, ലോവ്സ്, ഇന്‍ഫിനിയോണ്‍, ടാര്‍ജറ്റ്, ബജാജ് ഫിന്‍സെര്‍വ്, വാട് ഫിക്സ്, സഡ്എസ് അസോസിയേറ്റ്സ്, സഡ് സ്കേലര്‍, പ്രാക്ടോ, പാലോ ആല്‍ട്ടോ, ലീഡ് സ്ക്വയര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള രാജ്യാന്തര കമ്പനികളില്‍ 10 ലക്ഷം മുതല്‍ 48 ലക്ഷം രൂപ വരെ വാര്‍ഷിക പാക്കേജില്‍ പ്ലേസ്മെന്‍റ് ലഭിച്ചു.
പ്രധാനപ്പെട്ട റിക്രൂട്ടര്‍മാരായ കോഗ്നിസന്‍റ് 670ലധികം വിദ്യാര്‍ഥികളെയും, ക്യാപ്ജെമിനിയും വിപ്രോയും 310ലധികം പേരെയും എംഫസിസ് 210ലധികം പേരെയും ആക്സന്‍ച്വര്‍ 150ലധികം പേരെയും ഇത്തവണ ക്യാംപസ് പ്ലേസ്മെന്‍റിലൂടെ എല്‍പിയുവില്‍ നിന്ന് തിരഞ്ഞെടുത്തു. 6.75 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ നീളുന്ന വാര്‍ഷിക പാക്കേജുകളാണ് വിദ്യാര്‍ഥികള്‍ക്ക് ഇവര്‍ വാഗ്ദാനം ചെയ്തത്.
ഈ അടുത്ത വര്‍ഷങ്ങളിലായി 20,000ലധികം പ്ലേസ്മെന്‍റുകളും ഇന്‍റേണ്‍ഷിപ്പ് അവസരങ്ങളുമാണ് മികച്ച റിക്രൂട്ടര്‍മാര്‍ എല്‍പിയു വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. ഫോര്‍ച്യൂണ്‍ 500 കമ്പനികളില്‍ പലതും 5000 ലധികം പ്ലേസ്മെന്‍റ് വാഗ്ദാനങ്ങള്‍ നല്‍കി.
എല്‍പിയുവിലെ അക്കാദമിക മികവിനെ പറ്റി വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാം
പരീക്ഷകളെയും പ്രവേശന പ്രക്രിയയെയും കുറിച്ച് കൂടുതല്‍ അറിയാന്‍ https://bit.ly/3lyoCQw
വിദ്യാര്‍ഥികളുടെ പുരോഗതിക്ക് സഹായിക്കുന്ന സമഗ്ര കരിക്കുലത്തിനാണ് എല്‍പിയു ഊന്നല്‍ നല്‍കുന്നതെന്ന് സര്‍വകലാശാല ചാന്‍സലര്‍ ഡോ. അശോക് മിത്തല്‍ പറയുന്നു. "എന്‍ജിനീയറിങ്, ഡേറ്റ സയന്‍സ്, ബിഗ് ഡേറ്റ, ക്ലൗഡ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്സ്, സപ്ലേ ചെയിന്‍, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ്, മെഡിക്കല്‍ സയന്‍സസ് എന്നിങ്ങനെ വ്യത്യസ്തമായ വിഷയങ്ങളില്‍ സവിശേഷ പ്രോഗ്രാമുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിന് നിരവധി കോര്‍പ്പറേറ്റുകളുമായി എല്‍പിയു അടുത്തിടെ പങ്കാളിത്തമുണ്ടാക്കി. ഇന്‍ഡസ്ട്രി 4.0 ആവശ്യകതയ്ക്ക് ഇണങ്ങുന്ന മിടുക്കരായ വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കാനുള്ള എല്‍പിയുവിന്‍റെ പ്രതിജ്ഞാബദ്ധത ഇത് വെളിവാക്കുന്നു. പ്ലേസ്മെന്‍റിലും അക്കാദമിക മികവിലും കൈവരിച്ച റെക്കോര്‍ഡുകളുമായി ആഗോള ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ റാങ്കിങ് പട്ടികയില്‍ ഇടം പിടിച്ച വിരലില്‍ എണ്ണാവുന്ന ഇന്ത്യന്‍ സര്‍വകലാശാലകളില്‍ ഒന്നായും എല്‍പിയു മാറി," അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരംഭകാലം മുതല്‍ തന്നെ എല്‍പിയുവിന്‍റെ പ്ലേസ്മെന്‍റ് കണക്കുകള്‍ ആരെയും അസൂയപ്പെടുത്തുന്നതാണ്. നൂറുകണക്കിന് ദേശീയ, രാജ്യാന്തര സ്ഥാപനങ്ങളിൽ എല്‍പിയുവിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ വളരെ ഉന്നതമായ നിലയില്‍ ജോലി ചെയ്തു വരുന്നു. ഐഐടികള്‍, ഐഐഎമ്മുകള്‍, എന്‍ഐടികള്‍ തുടങ്ങിയ മുന്‍നിര സ്ഥാപനങ്ങളില്‍ റിക്രൂട്ട്മെന്‍റിനെത്തുന്ന 110ലധികം ടോപ് കമ്പനികള്‍ സ്ഥിരമായി എല്‍പിയുവിലും പ്ലേസ്മെന്‍റിന് എത്തുന്നുണ്ട്. ഗൂഗിള്‍, മൈക്രോസോഫ്ട് അടക്കമുള്ള സിലിക്കണ്‍ വാലി കമ്പനികളില്‍ ഒരു കോടി രൂപയ്ക്കും മേല്‍ ശമ്പളം വാങ്ങി എല്‍പിയുവിലെ പൂര്‍വ വിദ്യാര്‍ഥികള്‍ തങ്ങളുടെ കരിയറിന്‍റെ കൊടുമുടികൾ കീഴടക്കി മുന്നേറുന്നു.
കണ്ണഞ്ചിപ്പിക്കുന്ന ഈ വിജയഗാഥകളുടെ പിന്തുടര്‍ച്ചക്കാരെ തേടി എല്‍പിയു 2022 ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. അത്യന്തം മത്സരക്ഷമമാണ് ഇവിടുത്തെ പ്രവേശന പ്രക്രിയ. എല്‍പിയു പ്രവേശന പരീക്ഷയായ LPUNEST2022 ഇതിനായി വിദ്യാര്‍ഥികള്‍ പാസ്സാകണം. ചില പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇതിന് പുറമേ അഭിമുഖ പരീക്ഷകളും ഉണ്ടാകും. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി അടുത്ത് വരുന്നതിനാല്‍ ഇന്ന് തന്നെ നിങ്ങളുടെ പ്രവേശനം ഉറപ്പാക്കൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://bit.ly/3lyoCQw
Content Summary : Lovely Professional University - Admission 2022 Apply Now