ADVERTISEMENT

ന്യൂഡൽഹി∙ അഗ്നിപഥ് പദ്ധതി നടപ്പാക്കിയതോടെ, റിക്രൂട്മെന്റിനായി കരസേന മുൻപു പ്രഖ്യാപിച്ച പൊതുപ്രവേശന പരീക്ഷ റദ്ദാക്കി. ഇതു സംബന്ധിച്ച അറിയിപ്പ് സേന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. രാജ്യത്ത് അരലക്ഷം ഉദ്യോഗാർഥികളെ ഇത് അനിശ്ചിതത്വത്തിലാക്കും. കേരളത്തിൽനിന്ന് നാലായിരത്തോളം പേർ ഇതിലുണ്ട്.

 

 

കഴിഞ്ഞ വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഫിസിക്കൽ, മെഡിക്കൽ ടെസ്റ്റ് പാസായ ഇവർ പ്രവേശനപരീക്ഷയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഓഫിസർ റാങ്കിനു താഴെയുള്ള തസ്തികകളിലേക്ക് ഇനിയുള്ള പ്രവേശനം അഗ്നിപഥ് വഴി മാത്രമെന്ന അറിയിപ്പെത്തിയത്. ഇതുകാരണം ഇവർക്ക് വീണ്ടും ഫിസിക്കൽ, മെഡിക്കൽ ടെസ്റ്റുകൾക്കു ഹാജരാകേണ്ടി വരും. 

 

ഇവർക്ക് ഒറ്റത്തവണ നൽകുന്ന അവസരമെന്ന നിലയിൽ അഗ്നിപഥ് പ്രവേശനത്തിനുള്ള പ്രായപരിധി ഈ വർഷം മാത്രം 23 വയസ്സായി ഉയർത്താൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.

 

Content Summary : Agnipath Scheme 2022 cancelation of written test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com