ADVERTISEMENT

കോട്ടയം ∙ അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളുടെ ലോകത്തെ കാഴ്ചകൾ പകർത്തിയെടുത്തു മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ (മാസ്കോം) ഒരുക്കുന്ന മാസ്കോം ഡേ പ്രദർശനം നാളെ. മാസ്കോമിന്റെ 20–ാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം ഈരയിൽക്കടവിലുള്ള ക്യാംപസിലാണു പ്രദർശനം. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയുള്ള പ്രദർശനത്തിലേക്കു പ്രവേശനം സൗജന്യം. 

 

യുക്രെയ്ൻ യുദ്ധത്തിന്റെ വാർത്തകളും ചിത്രങ്ങളുമാണ് അച്ചടി മാധ്യമ പ്രദർശനത്തിന്റെ മുഖ്യ ആകർഷണം. മലയാള മനോരമയുടെ വിവിധ എഡിഷനുകൾ, മനോരമ ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങൾ, മാസ്കോം വിദ്യാർഥികളുടെ പരിശീലന പത്രങ്ങളായ ‘ജാലക’ത്തിന്റെയും ‘ഫോർത്ത് എസ്റ്റേറ്റി’ന്റെയും ലക്കങ്ങൾ എന്നിവയും പ്രദർശനത്തിനുണ്ട്. 

 

അന്തരിച്ച മുൻ അധ്യാപകനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ എ.സഹദേവന് ആദരാഞ്ജലി അർപ്പിച്ച് പ്രത്യേക കോർണറും സജ്ജീകരിച്ചിട്ടുണ്ട്. പ്രദർശനം കാണാനെത്തുന്നവർക്കായി ന്യൂസ് ആങ്കറിങ്, റേഡിയോ ഗെസ്റ്റ് മത്സരങ്ങളുമുണ്ട്.

 

Content Summary : Mascom day exhibition on tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com