യുദ്ധക്കാഴ്ചകളിലേക്ക് കണ്ണുതുറന്ന് മാസ്കോം ഡേ പ്രദർശനം
Mail This Article
കോട്ടയം ∙ അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളുടെ ലോകത്തെ കാഴ്ചകൾ പകർത്തിയെടുത്ത് മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ (മാസ്കോം) മാസ്കോം ഡേ പ്രദർശനം നടത്തി.
യുക്രെയ്ൻ യുദ്ധത്തിന്റെ വാർത്തകൾക്കും ചിത്രങ്ങൾക്കുമൊപ്പം യുദ്ധ റിപ്പോർട്ടിങ്ങിനിടെ ജീവൻ നഷ്ടമായ ജേണലിസ്റ്റുകളെ അവതരിപ്പിച്ചുകൊണ്ടുള്ള കാഴ്ചകളും പ്രദർശനത്തിലൊരുക്കിയിരുന്നു.
എഴുത്തിലെ മാറ്റങ്ങൾ ചിത്രീകരിച്ച നാൾവഴികൾ, ബ്രോഡ്കാസ്റ്റ് ജേണലിസത്തിന്റെ ഭൂത, ഭാവി, വർത്തമാന കാലങ്ങൾ, കോവിഡ് കാലത്തെ മാധ്യമ പ്രവർത്തനത്തിന്റെ വെല്ലുവിളികൾ അവതരിപ്പിച്ച ദൃശ്യാവിഷ്കാരം എന്നിവ പ്രദർശനം ആകർഷകമാക്കി.
സന്ദർശകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റേഡിയോ പ്രക്ഷേപണം, ആങ്കറിങ് എന്നിവയ്ക്കു പുറമേ അടുത്തയിടെ അന്തരിച്ച മാസ്കോം അധ്യാപകൻ എ.സഹദേവനെ അനുസ്മരിച്ചുകൊണ്ടുള്ള ദൃശ്യ– ശ്രവ്യ പരിപാടിയും ഉണ്ടായിരുന്നു.
Content Summary : Historic print, visual media visuals highlight of MASCOM Day exhibition