പ്ലേസ്മെന്‍റില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് എല്‍പിയു; 2021, 22 വര്‍ഷങ്ങളില്‍ 10-64 ലക്ഷം രൂപ പാക്കേജില്‍ ജോലി നേടിയത് 431 എല്‍പിയു വിദ്യാര്‍ഥികള്‍
Mail This Article
ഏറ്റവും മികച്ച പ്ലേസ്‌മെന്റുകളുടെ പേരില്‍ അറിയപ്പെടുന്ന ഇന്ത്യയിലെ മുന്‍നിര സര്‍വകലാശാലയാണ് പഞ്ചാബിലെ ലവ്‌ലി പ്രഫഷണല്‍ യൂണിവേഴ്‌സിറ്റി (എല്‍പിയു). ഈ വര്‍ഷവും പതിവ് തെറ്റിക്കാതെ മറ്റൊരു പ്ലേസ്‌മെന്റ് ഉയരം കീഴടക്കിയിരിക്കുകയാണ് എല്‍പിയു. സ്വപ്‌ന സമാനമായ സൂപ്പര്‍ പാക്കേജുകളോടെ പ്ലേസ്‌മെന്റ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തിലാണ് ഇത്തവണ എല്‍പിയു റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്.
2021,22 വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ എണ്ണം വിദ്യാര്‍ഥികളെ ലോകത്തിലെ ടോപ്പ് കമ്പനികളില്‍ എത്തിക്കാന്‍ സാധിച്ചു എന്നത് മാത്രമല്ല എല്‍പിയുവിന്റെ നേട്ടം. ഇവരില്‍ 431 എല്‍പിയു വിദ്യാര്‍ഥികള്‍ക്ക് 10-64 ലക്ഷം രൂപയുടെ വാര്‍ഷിക ശമ്പള പാക്കേജും വാഗ്ദാനം ചെയ്യപ്പെട്ടു. ടെക് ഭീമനായ ഗൂഗിള്‍ എല്‍പിയുവിലെ ബിടെക് കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്ന ഹരേ കൃഷ്ണ മാഹ്തോയെ റിക്രൂട്ട് ചെയ്തത് 64 ലക്ഷം രൂപയുടെ സ്വപ്ന പാക്കേജ് നല്‍കിയാണ്. 2022 ബാച്ചിലെ മറ്റൊരു എല്‍പിയു വിദ്യാര്‍ഥിയായ അര്‍ജുന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്/ മെഷീന്‍ ലാങ്വേജ് ഡൊമൈനില്‍ 63 ലക്ഷം രൂപയുടെ പാക്കേജോടു കൂടി ജോലി സ്വന്തമാക്കി. ഇരുവരും ബംഗലൂരുവിലെ ഓഫീസുകളില്‍ ജോലി ചെയ്യും. അതേ പോലെ ആമസോണ്‍ 46.4 ലക്ഷം രൂപ പാക്കേജ് നല്‍കിയും പാലോആല്‍ട്ടോ പോലുള്ള കമ്പനികള്‍ 49.4 ലക്ഷം രൂപ പാക്കേജുമായും എല്‍പിയു വിദ്യാര്‍ഥികളെ സ്വന്തമാക്കി. ഇതോടെ എല്‍പിയുവിന്‍റെ ശരാശരി പ്ലേസ്മെന്‍റ് പാക്കേജുകള്‍ രാജ്യത്തിലേക്കും വച്ച് ഏറ്റവും ഉയര്‍ന്നതായി.
പരീക്ഷയെയും പ്രവേശന പ്രക്രിയയെയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ ക്ലിക്ക് ചെയ്യുക
വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച ഈ അവിശ്വസനീയ പാക്കേജുകളെ പറ്റി സംസാരിക്കവേ, ഏറ്റവും മികച്ച കമ്പനികളെയാണ് ഓരോ വര്‍ഷവും എല്‍പിയു പ്ലേസ്മെന്‍റിനായി ക്യാംപസിലെത്തിക്കുന്നതെന്ന് എല്‍പിയു ചാന്‍സല്‍ ഡോ. അശോക് കുമാര്‍ മിത്തല്‍ വ്യക്തമാക്കി. "വ്യവസായാധിഷ്ഠിത വിദ്യാഭ്യാസമാണ് എല്‍പിയു വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതെന്ന് ഈ കമ്പനികളും തിരിച്ചറിയുന്നുണ്ട്. നിര്‍മ്മിത ബുദ്ധി, ബ്ലോക്ക് ചെയിന്‍, ഇന്‍റര്‍നെറ്റ് ഓഫ് തിങ്ങ്സ്, ത്രീ ഡി പ്രിന്‍റിങ്, സുസ്ഥിര കെട്ടിടനിര്‍മ്മിതി എന്നിങ്ങനെ ഏത് മേഖലയെടുത്താലും അതിലെ ഏറ്റവും നവീനമായ സാങ്കേതികവിദ്യയെ കുറിച്ചുള്ള അറിവ് എല്‍പിയു വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നു. വ്യവയാസ മേഖലയിലെ വിദഗ്ധര്‍ പരിശീലനം നല്‍കുന്ന വ്യവസായ കേന്ദ്രീകൃത ലാബുകള്‍ യൂണിവേഴ്സിറ്റി സംവിധാനത്തിന്‍റെ ഭാഗമാക്കിയ ലോകത്തിലെ തന്നെ വിരലില്‍ എണ്ണാവുന്ന സര്‍വകലാശാലകളില്‍ ഒന്നാണ് എല്‍പിയു", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആയിരക്കണക്കിന് എല്‍പിയു വിദ്യാര്‍ഥികള്‍ 10 ലക്ഷം രൂപ വരെ പാക്കേജില്‍ മുന്‍നിര കമ്പനികളില്‍ ഇത്തവണ ജോലി സ്വന്തമാക്കിയിട്ടുണ്ട്. 2021, 2022 കാലഘട്ടത്തില്‍ കോഗ്നിസന്‍റ് പോലുള്ള വലിയ കമ്പനികള്‍ മാത്രം 1410ലധികം വിദ്യാര്‍ഥികളെ എല്‍പിയുവില്‍ നിന്ന് റിക്രൂട്ട് ചെയ്തു. ക്യാപ്ജെമിനി 770ലധികം വിദ്യാര്‍ഥികള്‍ക്കും വിപ്രോ 450ലധികം വിദ്യാര്‍ഥികള്‍ക്കും എല്‍ & ടി ടെക്നോളജി 550ലധികം വിദ്യാര്‍ഥികള്‍ക്കും ഡിഎക്സ് സി ടെക്നോളജി 250ലധികം വിദ്യാര്‍ഥികള്‍ക്കും ഹൈറേഡിയസ് 230ലധികം വിദ്യാര്‍ഥികള്‍ക്കും 10 ലക്ഷം രൂപ വരെ വരുന്ന വ്യത്യസ്ത പാക്കേജുകളില്‍ പ്ലേസ്‌മെന്റ് നല്‍കി.
തകര്‍ക്കാന്‍ കഴിയാത്ത ഈ പ്ലേസ്മെന്‍റ് റെക്കോര്‍ഡും അത്യന്താധുനിക സൗകര്യങ്ങളുള്ള ക്യാംപസും 300 ലധികം സര്‍വകലാശാലകളുമായുള്ള ടൈ അപ്പിലൂടെ ഒരുക്കുന്ന ആഗോള അവസരങ്ങളും എല്‍പിയുവിനെ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു. 28 ഓളം സംസ്ഥാനങ്ങളില്‍ നിന്നും 50ലധികം രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ സര്‍വകലാശാല യഥാര്‍ത്ഥത്തിലുള്ള ഒരു ആഗോള പരിചയം തന്നെയാണ് ഓരോ വിദ്യാര്‍ഥിക്കും നല്‍കുന്നത്.
എല്‍പിയുവിലെ അക്കാദമിക മികവിനെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാം
പരീക്ഷകളെയും പ്രവേശന പ്രക്രിയയെയും കുറിച്ച് കൂടുതല്‍ അറിയുന്നതിന് ക്ലിക്ക് ചെയ്യുക
ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ റാങ്കിങ് സംവിധാനങ്ങള്‍ എല്‍പിയുവിന്‍റെ ഈ മികവിനെ ഇതിനോടകം അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് സര്‍വകലാശാലകളെ നിഷ്പ്രഭമാക്കുന്ന പ്രകടനവുമായി ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ പോലുള്ള ആഗോള റാങ്കിങ് പട്ടികയില്‍ ഇടം പിടിക്കാനും എല്‍പിയുവിന് സാധിച്ചു. ടൈംസ് ഹയര്‍ എജ്യുക്കേഷന്‍റെ 2022ലെ ഇംപാക്ട് റാങ്കിങ്ങില്‍ ആഗോള തലത്തില്‍ 74-ാമതെത്തിയ എല്‍പിയു ഇന്ത്യയിലെ ഉന്നത കേന്ദ്ര സര്‍വകലാശാലകള്‍ക്ക് പോലും അവകാശപ്പെടാനാകാത്ത നേട്ടമാണ് സ്വന്തമാക്കിയത്.
ടൈംസ് ഹയര്‍ എജ്യുക്കേഷന്‍റെ 2022ലെ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ ഇന്ത്യയിലെ ടോപ് സര്‍വകലാശാലകളില്‍ (ഗവണ്‍മെന്‍റ്, സ്വകാര്യ സര്‍വകലാശാലകള്‍ അടക്കം) 36-ാമതാണ് എല്‍പിയുവിന്‍റെ സ്ഥാനം. ബിസിനസ്സ് & എക്കണോമിക്സ് വിഷയത്തില്‍ രണ്ടാം സ്ഥാനവും ക്ലിനിക്കല്‍ & ഹെല്‍ത്ത് വിഷയത്തില്‍ എട്ടാം സ്ഥാനവും കംപ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ 9-ാം സ്ഥാനവും എന്‍ജിനീയറിങ് & ലൈഫ് സയന്‍സസ് വിഷയത്തില്‍ 10-ാം സ്ഥാനവും ഇന്ത്യയിലെ മുന്‍നിര സര്‍വകലാശാലകളുടെ ഇടയില്‍ നേടാനും എല്‍പിയുവിന് കഴിഞ്ഞു.
പുതിയ അക്കാദമിക വര്‍ഷത്തേക്കുള്ള എല്‍പിയു പ്രവേശനം ഇതിനകം ആരംഭിച്ചു. പരീക്ഷകളെ കുറിച്ചും പ്രവേശന പ്രക്രിയയെ കുറിച്ചും കൂടുതല്‍ അറിയുന്നതിന് ക്ലിക്ക് ചെയ്യുക
Content Summary : Lovely Professional University sets new benchmark in placements in india