ദേശീയ വിദ്യാഭ്യാസ റാങ്കിങ് : ഒന്നാം റാങ്ക് നിലനിർത്തി ഐഐടി മദ്രാസ്
Mail This Article
ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ (നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്–എൻഐആർഎഫ്) ഐഐടി മദ്രാസ് തുടർച്ചയായി നാലാം വർഷവും രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം. ബെംഗളൂരു ഐഐഎസ്‌സി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്), ഐഐടി ബോംബെ എന്നിവയാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. എൻജിനീയറിങ് പഠനസ്ഥാപനങ്ങളുടെ റാങ്കിങ്ങിലും ഐഐടി മദ്രാസാണ് ഒന്നാമത്. രാജ്യത്തെ മികച്ച 10 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏഴെണ്ണവും ഐഐടികളാണ്. ഡൽഹി എയിംസും ജെഎൻയുവും യഥാക്രമം ഒൻപതും പത്തും റാങ്കുകൾ നേടി.
ആർക്കിടെക്ചർ പഠനസ്ഥാപനങ്ങളിൽ കോഴിക്കോട് എൻഐടി രണ്ടാം റാങ്കും മാനേജ്മെന്റ് പഠനസ്ഥാപനങ്ങളിൽ കോഴിക്കോട് ഐഐഎം അഞ്ചാം സ്ഥാനവും നേടി. മെഡിക്കൽ വിഭാഗത്തിൽ തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി 9–ാം റാങ്ക് സ്വന്തമാക്കി.
സർവകലാശാലാ വിഭാഗത്തിലും ഗവേഷണ കേന്ദ്രങ്ങളിലും ഐഐഎസ്‍സിയാണ് ഒന്നാമത്. കോളജുകളിൽ ഡൽഹി മിറാൻഡ ഹൗസ്, മാനേജ്മെന്റ് പഠനത്തിൽ ഐഐഎം അഹമ്മദാബാദ്, ആർക്കിടെക്ചറിൽ ഐഐടി റൂർക്കി, നിയമപഠനത്തിൽ ബെംഗളൂരു നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി, മെഡിക്കൽ സ്ഥാപനങ്ങളിൽ ഡൽഹി എയിംസ്, ഫാർമസി വിഭാഗത്തിൽ ഡൽഹി ജാമിയ ഹംദർദ്, ഡെന്റൽ കോളജുകളിൽ ചെന്നൈ സവിത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് ടെക്നിക്കൽ സയൻസസ് എന്നിവ ഒന്നാമതെത്തി.
ഇന്ത്യ
ഓവറോൾ ടോപ് 5
1 ഐഐടി മദ്രാസ്
2 ഐഐഎസ്‍സി, ബെംഗളൂരു
3 ഐഐടി ബോംബെ
4 ഐഐടി ഡൽഹി
5 ഐഐടി കാൻപുർ
സർവകലാശാല ടോപ് 5
1 ഐഐഎസ്‍സി, ബെംഗളൂരു
2 ജെഎൻയു, ഡൽഹി
3 ജാമിയ മില്ലിയ, ഡൽഹി
4 ജാദവ്പുർ സർവകലാശാല, കൊൽക്കത്ത
5 അമൃത വിശ്വവിദ്യാപീഠം, കോയമ്പത്തൂർ
കോളജ് ടോപ് 5
1 മിറാൻഡ ഹൗസ് കോളജ്, ഡൽഹി
2 ഹിന്ദു കോളജ്, ഡൽഹി
3 പ്രസിഡൻസി കോളജ്, ചെന്നൈ
4 ലയോള കോളജ്, ചെന്നൈ
5 ലേഡി ശ്രീറാം കോളജ് ഫോർ വിമൻ, ഡൽഹി
ആദ്യ 100: കേരള കോളജുകൾ 17
കോളജ് വിഭാഗത്തിൽ കഴിഞ്ഞ വർഷം ആദ്യം 100ൽ കേരളത്തിൽ നിന്നുള്ള 19 കോളജുകൾ ഇടം പിടിച്ചിരുന്നെങ്കിൽ ഇത്തവണയത് 17 ആയി കുറഞ്ഞു. 2020ൽ ഇത് 20 ആയിരുന്നു. ഓവറോൾ വിഭാഗത്തിൽ കേരളത്തിൽ മുന്നിൽ കഴിഞ്ഞവർഷം കേരള സർവകലാശാലയായിരുന്നെങ്കിൽ ഇത്തവണ എംജി സർവകലാശാലയാണ്. കേരളയുടെ റാങ്ക് 43ൽനിന്ന് 52 ആയി കുറഞ്ഞു. എംജി 52ൽ നിന്ന് 51 ആയി. സർവകലാശാലാ വിഭാഗത്തിൽ കേരളയുടെ റാങ്ക് 27ൽനിന്ന് 40 ആയി. എംജി 31ൽ നിന്ന് 30 ആയി. കുസാറ്റിന്റെ റാങ്ക് 44 ആയിരുന്നത് 41 ആയി. കാലിക്കറ്റ് സർവകലാശാലയുടെ റാങ്ക് 60ൽനിന്ന് 69 ആയി താഴ്ന്നു. ഓവറോൾ വിഭാഗത്തിൽ ആദ്യ നൂറിലുണ്ടായിരുന്ന കാലിക്കറ്റ് സർവകലാശാല ഇത്തവണ ആ പട്ടികയിലില്ല. കോളജുകളുടെ പട്ടികയിൽ കേരളത്തിൽ മുന്നിലുള്ളത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജാണ്– റാങ്ക് 24. കഴിഞ്ഞവർഷം 25 ആയിരുന്നു റാങ്ക്
ആർക്കിടെക്ചർ വിഭാഗത്തിൽ കോഴിക്കോട് എൻഐടി രണ്ടാമത്
മാനേജ്മെന്റ് വിഭാഗത്തിൽ കോഴിക്കോട് ഐഐഎം അഞ്ചാമത്
കേരളം ഒറ്റനോട്ടത്തിൽ
(ഓരോ വിഭാഗത്തിലും സ്ഥാപനം, റാങ്ക് എന്ന ക്രമത്തിൽ)
ഓവറോൾ
എംജി സർവകലാശാല– 51
കേരള സർവകലാശാല– 52 കുസാറ്റ്– 69
ഐഐഎം, കോഴിക്കോട്– 79
സർവകലാശാലകൾ
എംജി സർവകലാശാല– 30
കേരള സർവകലാശാല– 40 കുസാറ്റ്– 41
കാലിക്കറ്റ് സർവകലാശാല– 69
കോളജുകൾ
യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം– 24
രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ്,
എറണാകുളം– 27
സെന്റ് തെരേസാസ്്, എറണാകുളം– 37
മാർ ഇവാനിയോസ്, തിരുവനന്തപുരം– 50
ഗവ. വിമൻസ്, തിരുവനന്തപുരം– 53
എംഎ, കോതമംഗലം– 56
ബിഷപ് മൂർ, മാവേലിക്കര– 58
സേക്രഡ് ഹാർട്ട്, എറണാകുളം– 59
മഹാരാജാസ്, എറണാകുളം– 60
എസ്ബി, ചങ്ങനാശേരി– 62
സെന്റ് തോമസ്, തൃശൂർ– 63
സെന്റ് ജോസഫ്സ്, ദേവഗിരി, കോഴിക്കോട്– 78
സിഎംഎസ്, കോട്ടയം–81
ഗവ. വിക്ടോറിയ കോളജ്, പാലക്കാട്– 85
ബികെ, അമലഗിരി, കോട്ടയം– 89
ഫാത്തിമ മാതാ നാഷനൽ കോളജ്, കൊല്ലം– 92
യുസി, ആലുവ– 97
എൻജിനീയറിങ്
എൻഐടി,
കോഴിക്കോട്– 31
ഐഐഎസ്ടി,
തിരുവനന്തപുരം– 43
ഐഐടി
പാലക്കാട്– 68
മെഡിക്കൽ
ശ്രീചിത്ര
ഇൻസ്റ്റിറ്റ്യൂട്ട്,
തിരുവനന്തപുരം– 9
ഡെന്റൽ
ഗവ.ഡെന്റൽ
കോളജ്,
തിരുവനന്തപുരം– 30
മാനേജ്മെന്റ്
ഐഐഎം, കോഴിക്കോട്– 5
രാജഗിരി ബിസിനസ് സ്കൂൾ, എറണാകുളം– 74
എൻഐടി, കോഴിക്കോട്– 84
ഫാർമസി
അൽ ഷിഫ കോളജ്,
പെരിന്തൽമണ്ണ– 96
ആർക്കിടെക്ചർ
എൻഐടി, കോഴിക്കോട്– 2
കോളജ് ഓഫ്
എൻജിനീയറിങ്,
തിരുവനന്തപുരം– 14
Content Summary : IIT Madras tops NIRF ranking 2022