പഠന സഹായ പദ്ധതിയുമായി ഫിലഡല്‍ഫിയ കോട്ടയം അസോസിയേഷൻ
Mail This Article
അമേരിക്കൻ പ്രവാസി മലയാളി കൂട്ടായ്മയായ കോട്ടയം അസോസിയേഷൻ ഒാഫ് ഫിലഡല്‍ഫിയയും മനോരമ ഒാൺലൈനും സംയുക്തമായി സംഘടിപ്പിക്കുന്ന സ്കോളർഷിപ്പ് പദ്ധതിയിലേക്ക് പ്രഫഷനൽ കോഴ്സുകൾ പഠിക്കുന്ന അർഹരായ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. 2022–23 അധ്യയന വർഷത്തിൽ കേരളത്തിൽ പഠിക്കുന്ന വിദ്യാർഥികളെയാണ് പരിഗണിക്കുക. കോട്ടയം അസോസിയേഷൻ ഔദ്യോഗിക വെബ്സൈറ്റായ www.kottayamassociation.org ൽനിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് വിദ്യാർഥിയുടെ വിശദവിവരങ്ങളും മാർക്ക് ഷീറ്റിന്റെ കോപ്പിയും പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രവും kottayamasn@gmail.com എന്ന ഇ – മെയിൽ വിലാസത്തിൽ ഒാഗസ്റ്റ് 15ന് മുൻപായി അയയ്ക്കാം.
അപേക്ഷകരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് കോട്ടയം അസോസിയേഷൻ ഒാഫ് ഫിലഡല്‍ഫിയ പ്രസിഡന്റ് തോമസ് കിഴക്കേമുറി, ചാരിറ്റി കോഓർഡിനേറ്റർ സാജൻ വർഗീസ്, പിആർഒ ജീമോൻ ജോർജ് എന്നിവർ അറിയിച്ചു. രണ്ടു ദശാബ്ദമായി ഫിലഡല്‍ഫിയയിൽ പ്രവർത്തിക്കുന്ന കോട്ടയം അസോസിയേഷൻ അമേരിക്കയിലും കേരളത്തിലുമായി ഭവനപദ്ധതി, ചികിൽസാ സഹായപദ്ധതി, വിവാഹ സഹായപദ്ധതി എന്നിവ ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്.
പഠന സഹായ പദ്ധതി അപേക്ഷ ഫോം ഡൗലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യാം
Content Summary : Kottayam Association of Philadelphia - Students Scholarship Project