ADVERTISEMENT

കൊച്ചി ∙ ആഭ്യന്തര, രാജ്യാന്തര യാത്രകൾ സാധാരണ നിലയിൽ ആയതോടെ ഓൺലൈൻ യാത്രാ കമ്പനികളും സജീവമാകുന്നു. പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനി യാത്രാ ഡോട് കോം ടെക്‌നോളജി ഇന്നവേഷന്‍ ഹബ് കൊച്ചി ഇന്‍ഫോപാര്‍ക്കിൽ തുറന്നു. 50 സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാർക്കു ജോലി ചെയ്യാൻ സാധിക്കുന്ന പുതിയ ഹബ് ഇന്‍ഫോപാര്‍ക്ക്‌സ് കേരള സിഇഒ ജോണ്‍ എം തോമസ് ഉദ്ഘാടനം ചെയ്തു. 

 

യാത്രാ ഓണ്‍ലൈന്‍, യാത്രാ ഫ്രെയ്റ്റ് എന്നിവയുടെ ഭാവികാല പ്രവര്‍ത്തനങ്ങളില്‍ കൊച്ചി ഹബിന് വലിയ പ്രധാന്യമുണ്ടാകുമെന്ന് കൊച്ചിയിലെ ടെക്‌നോളജി ഇന്നവേഷന്‍ ഹബ് ഹെഡ് ശ്രീജ രാമചന്ദ്രന്‍ പറഞ്ഞു. ഹബ്ബിലേക്കുള്ള നിയമന നടപടികള്‍ പുരോഗമിക്കുകയാണ്. ജൂലൈ 30, ഓഗസറ്റ് 2, 3 തീയതികളില്‍ ഇവിടേയ്ക്കുള്ള വെര്‍ച്വല്‍ ഇന്റര്‍വ്യൂകളും വാക്ക്-ഇന്‍-ഇന്റര്‍വ്യൂകളും നടക്കുന്നുണ്ട്. പുതിയതായി പഠിച്ചിറങ്ങുന്ന എന്‍ജിനീയറിങ് ബിരുദധാരികൾക്കും ഇവിടെ അവസരമുണ്ട്. അപേക്ഷകള്‍ KochiJobs@yatra.com എന്ന ഇ-മെയില്‍ വിലാസത്തിൽ അയക്കാം.

 

Content Summary : Yatra.com opens Technology Innovation Hub at Infopark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com