ADVERTISEMENT

ജോലി തേടുന്ന മധുരക്കൊതിയർക്ക് ‘ക്ഷ’ പിടിക്കുന്നൊരു കിടിലൻ ഓഫറുമായെത്തിയിരിക്കുകയാണ് കാനഡയിലെ മിഠായിക്കമ്പനി കാൻഡി ഫൺഹൗസ്. ഒരു ലക്ഷം കനേഡിയൻ ഡോളർ (61.14 ലക്ഷം രൂപ) വാർഷിക ശമ്പളമുള്ള ജോലിക്ക് അഞ്ചു വയസ്സു മുതലുള്ളവർക്ക് അപേക്ഷിക്കാം. 

 

ചീഫ് കാൻഡി ഓഫിസറെ തേടുന്ന വാർത്ത കാൻഡി ഫൺഹൗസ് ലിങ്ക്ഡ്ഇന്നിലൂടെയാണ് പുറത്തുവിട്ടത്. മാസത്തിൽ 3500 ഓളം രുചികളിലുള്ള മിഠായികൾ രുചിച്ച് ഗുണമേന്മയും പോരായ്മയും വിലയിരുത്താൻ കഴിവുള്ളയാളാകണം ചീഫ് കാൻഡി ഓഫിസർ. മധുരവും പുളിയുമുള്ളത്, പീനട്ട്ബട്ടർ, കിറ്റ്കാറ്റ് എന്നിവയുൾപ്പെടെയുള്ള മിഠായികളാണ് രുചിക്കേണ്ടത്.

 

നോർത്ത് അമേരിക്കയിൽ താമസിക്കുന്ന, അഞ്ചുവയസ്സിനു മുകളിൽ പ്രായമുള്ള ആർക്കും ഈ ജോലിക്കായി അപേക്ഷിക്കാം. കുട്ടികൾക്കു വേണ്ടി മാതാപിതാക്കൾക്കും അപേക്ഷ അയയ്ക്കാം. രുചിശേഷി പരിശോധനയ്ക്കും പരിശീലനത്തിനും ശേഷം തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് വീട്ടിലിരുന്നോ ടൊറന്റോയിലെയോ ന്യൂജഴ്സിയിലോ ഓഫിസിലെത്തിയോ ജോലി ചെയ്യാം. ജോലിക്ക് അപേക്ഷിക്കാൻ മുൻപരിചയം നിർബന്ധമില്ലെന്നും കടുത്ത മിഠായിപ്രണയികൾക്ക് അപേക്ഷിക്കാമെന്നും കമ്പനി പറയുന്നു. ‘ഞരമ്പുകളിൽ ചോക്കലേറ്റ് ഒഴുകുന്നവർക്ക്’ അപേക്ഷിക്കാമെന്നാണ് കാൻഡി ഫൺഹൗസിന്റെ രസകരമായ വിശദീകരണം.

 

ജോലികിട്ടി മിഠായി രുചിച്ച് പല്ലെല്ലാം കേടായിപ്പോയാൽ എന്തു ചെയ്യുമെന്ന ആശങ്ക ഉദ്യോഗാർഥികൾക്ക് വേണ്ടെന്നും ജീവനക്കാരുടെ ദന്തസംരക്ഷണത്തിൽ വളരെയേറെ കരുതൽ തങ്ങൾക്കുണ്ടെന്നും കാൻഡി ഫൺഹൗസ് സിഇഒ ജമാൽ ഹെജാസി പറയുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഓഗസ്റ്റ് 31 നു മുൻപ് അപേക്ഷിക്കണമെന്നും അദ്ദേഹം പറയുന്നു.

 

Content Summary : Canadian candy company is offering a $100K salary for a chief taste tester

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com