ADVERTISEMENT

പിഎസ്‌സി വഴി നിയമനം നടത്തുന്ന വകുപ്പുകളുടെ ആസ്ഥാന ഓഫിസുകളിൽനിന്നു (Head Office) റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളാണ് ഹെഡ്ക്വാർട്ടേഴ്സ് ഒഴിവുകൾ എന്നറിയപ്പെടുന്നത്. പിഎസ്‌സിയുടെ തിരുവനന്തപുരത്തെ കേന്ദ്ര ഓഫിസിലാണ് ഈ ഒഴിവുകൾ നിയമനാധികാരികൾ അറിയിക്കേണ്ടത്. ഇപ്രകാരം പിഎസ്‌സിയുടെ കേന്ദ്ര ഓഫിസിൽ ലഭിക്കുന്ന ഒഴിവുകളെ ഓരോന്നുവീതം ക്രമമായി തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലാ ഓഫിസുകളിലേക്ക് അയച്ചുകൊടുക്കും (ജില്ലാതലനിയമനത്തിനുള്ള റാങ്ക് ലിസ്റ്റുകളിൽനിന്നു നിയമനം നടത്തുമ്പോൾ). ജില്ലാ ഓഫിസുകളിൽനിന്നാണ് ഈ ഒഴിവുകളിലേക്കുള്ള നിയമന ശുപാർശ തയാറാക്കുക.

 

ഹെഡ്ക്വാർട്ടേഴ്സിൽ നിയമനം ലഭിച്ച ഉദ്യോഗാർഥി സ്വന്തം ജില്ലയിലേക്കു സ്ഥലം മാറിപ്പോയാൽ ആ ഒഴിവിലേക്ക് ആ ജില്ലയിൽനിന്നുതന്നെ പകരം ഉദ്യോഗാർഥിയെ നിയമന ശുപാർശ ചെയ്യും. എന്നാൽ, ആസ്ഥാന ഒഴിവിൽ നിയമനം ലഭിച്ച ഉദ്യോഗാർഥി മറ്റു ജില്ലകളിലേക്ക് (നിയമന ശുപാർശ ലഭിച്ചതല്ലാത്ത ജില്ല) സ്ഥലംമാറിപ്പോയാൽ അപ്രകാരം ഉണ്ടാകുന്ന ഒഴിവ് പുതിയ ആസ്ഥാന ഒഴിവായി കണക്കാക്കി പിഎ‌സ്‌സിയുടെ കേന്ദ്ര ഓഫിസിൽ അറിയിക്കുകയും അവിടെനിന്നു ക്രമപ്രകാരമുള്ള ജില്ലയിലേക്ക് അനുവദിക്കുകയും ചെയ്യും. ബന്ധപ്പെട്ട ജില്ലയിൽനിന്ന് ഈ ഒഴിവിലേക്കു പുതിയ ഉദ്യോഗാർഥിക്കു നിയമന ശുപാർശ നൽകും. 

 

നിയമന ശുപാർശ നൽകാൻ പിഎസ്‌സിയിൽ ഒഴിവു ലഭിച്ച തീയതി ഉൾപ്പെടെയുള്ള കാര്യങ്ങളിലെ എല്ലാ നിബന്ധനകളും കൃത്യമായി പാലിക്കണമെന്നാണു വ്യവസ്ഥ. തിരുവനന്തപുരത്തിനു പുറത്ത് ആസ്ഥാന ഓഫിസുള്ള അഡ്വക്കറ്റ് ജനറൽ ഓഫിസ് എറണാകുളം, വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റ് ആലപ്പുഴ, കിർതാഡ്സ് കോഴിക്കോട് എന്നിവിടങ്ങളിൽനിന്നു റിപ്പോർട്ട് ചെയ്യുന്ന  ഒഴിവുകൾ ആസ്ഥാന ഒഴിവുകളായാണു കണക്കാക്കുന്നത്. 

 

Content Summary : Kerala PSC Head Office Vacancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com