സൗജന്യ ലാപ്ടോപ്: പ്രചാരണം തെറ്റെന്ന് കേന്ദ്ര സർക്കാർ
Mail This Article
×
ന്യൂഡൽഹി ∙ പതിനൊന്നാം ക്ലാസ് മുതൽ ബിരുദതലം വരെയുള്ള വിദ്യാർഥികൾക്കു സൗജന്യമായി ലാപ്ടോപ് ലഭ്യമാക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു പ്രസ് ഇൻഫർമേഷൻ ബ്യൂറോ വിശദീകരിച്ചു. പ്രധാനമന്ത്രി നാഷനൽ ലാപ്ടോപ് പദ്ധതിയുടെ ഭാഗമായി സൗജന്യ ലാപ്ടോപ്പുകൾ നൽകുന്നുവെന്ന വാർത്ത pmssgovt.online എന്ന വെബ്സൈറ്റിലാണു പ്രസിദ്ധീകരിച്ചത്. വെബ്സൈറ്റിലൂടെ അപേക്ഷിക്കാം എന്നുമുണ്ടായിരുന്നു. എന്നാൽ ഈ സൈറ്റ് കേന്ദ്രസർക്കാരുമായി ബന്ധമുള്ളതല്ലെന്നും ഇത്തരം പദ്ധതി നിലവിലില്ലെന്നും അധികൃതർ വിശദീകരിച്ചു
Content Summary : No Free Laptops For Students ; PIB Refutes Claims On Prime Minister National Laptop Scheme
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.