സ്കൂൾ പഠനമികവ്: കേരളം മുന്നിൽ
Mail This Article
സ്കൂൾ പഠനമികവു വിലയിരുത്താനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ് (പിജിഐ) റിപ്പോർട്ടിൽ കേരളത്തിനു മികച്ച നേട്ടം. ഏറ്റവും മുന്നിൽനിൽക്കുന്ന 7 ഇടങ്ങളിൽ കേരളവും ഉൾപ്പെടുന്നു. പഞ്ചാബ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡുമാണ് കേരളത്തിനു പുറമേ പട്ടികയിലുള്ളത്.
901–950 സ്കോർ സ്വന്തമാക്കി ലവൽ 2ൽ ആണ് ഈ സംസ്ഥാനങ്ങൾ. ഇതിൽത്തന്നെ 928 മാർക്ക് വീതം നേടിയ കേരളം, മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളാണ് ഒന്നാമത്.
ചണ്ഡിഗഡിന് 927 ആണ് സ്കോർ. ഗുജറാത്ത്, രാജസ്ഥാൻ എന്നിവയ്ക്കു 903, ആന്ധ്രയ്ക്കു 902 എന്നിങ്ങനെയാണു സ്കോർ. അടിസ്ഥാനസൗകര്യം, പഠനനിലവാരം, വിദ്യാർഥികൾക്കുള്ള സൗകര്യങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾ പരിഗണിച്ചാണു ഗ്രേഡിങ്.
Content Summary : Kerala, Maharashtra, Punjab top 2020-21 Performing Grade Index