ഉപരിപഠനം : 11 മാസത്തിനിടെ പഠിക്കാൻ കടൽ കടന്നത് 6.46 ലക്ഷം പേർ
Mail This Article
ന്യൂഡൽഹി ∙ ഈ വർഷം നവംബർ 30 വരെ ഉപരിപഠനത്തിനു വിദേശരാജ്യങ്ങളിലേക്കു പോയതു 6.46 ലക്ഷം പേർ. കഴിഞ്ഞ 6 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ വർഷം 4.44 ലക്ഷമായിരുന്നു. വിദേശത്തു പഠിക്കാൻ പോകുന്നവരുടെ കൃത്യമായ കണക്കു കൈവശമില്ലെന്നു കേന്ദ്രസർക്കാർ വിശദീകരിക്കുന്നു. വീസ അപേക്ഷകളിൽ നിന്നും മറ്റും ശേഖരിച്ച വിവരങ്ങളാണു കേന്ദ്രം പാർലമെന്റിൽ സമർപ്പിച്ചത്.
യുകെ, യുഎസ് എന്നീ രാജ്യങ്ങൾ ഇന്ത്യൻ വിദ്യാർഥികൾക്കു വീസ അനുവദിക്കുന്നതിൽ ഈ വർഷം റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഈ വർഷം ഓഗസ്റ്റ് വരെ 82,000 സ്റ്റുഡന്റ് വീസ അനുവദിച്ചുവെന്നാണ് യുഎസ് എംബസി നൽകുന്ന വിവരം.
കഴിഞ്ഞ വർഷം 62,000 വീസയാണ് യുഎസ് നൽകിയത്. ഈ വർഷം ജൂൺ വരെയുള്ള ഒരു വർഷത്തിനിടെ ബ്രിട്ടിഷ് ഹൈക്കമ്മിഷൻ 1,17,965 വീസയാണ് ഇന്ത്യൻ വിദ്യാർഥികൾക്ക് അനുവദിച്ചത്. 2019 ൽ ഇത് 37,396 ആയിരുന്നു.
Content Summary : Nearly 6.5 lakh Indian students went abroad this year