ADVERTISEMENT

തിരുവനന്തപുരം ∙ ഈ വർഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള മോപ് അപ് അലോട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഫീസ് അടയ്ക്കേണ്ട സമയപരിധി ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു വരെയാണ്. ഇന്നു വൈകിട്ടു നാലിനകം കോളജിൽ പ്രവേശനം നേടണം. നാഷനൽ മെഡിക്കൽ കമ്മിഷന്റെ (എൻഎംസി) നിർദേശവും ഹൈക്കോടതിയുടെ ഈമാസം 13–ാം തീയതിയിലെ ഉത്തരവും കണക്കിലെടുത്ത് അഖിലേന്ത്യാ, സംസ്ഥാന തലങ്ങളിൽ രണ്ടാം റൗണ്ട് വരെയും അഖിലേന്ത്യാ മോപ് അപ് റൗണ്ടിലുമായി പ്രവേശനം നേടിയ വിദ്യാർഥികളെ ഒഴിവാക്കിയാണ് മോപ് അപ് അലോട്മെന്റ് പ്രസിദ്ധീകരിച്ചത്.

 

ഇതിനുശേഷവും സീറ്റ് ഒഴിവുണ്ടെങ്കിൽ വിദ്യാർഥികൾ മോപ് അപ് റൗണ്ടിൽ നൽകിയ ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ സ്ട്രേ വേക്കൻസി അലോട്മെന്റിലൂടെ നികത്തും. മോപ് അപ് അലോട്മെന്റ് ലഭിച്ചശേഷം പ്രവേശനം നേടാതിരിക്കുകയോ പ്രവേശനം നേടിയശേഷം വിടുതൽ വാങ്ങുകയോ ചെയ്യുന്നവരെ സ്ട്രേ വേക്കൻസി റൗണ്ടിൽ പരിഗണിക്കില്ല. ഇതിന്റെ വിശദ വിജ്ഞാപനം പിന്നീടു പ്രസിദ്ധീകരിക്കും.

 

അഖിലേന്ത്യാ  ക്വോട്ട:  സമയം നീട്ടി

 

ന്യൂഡൽഹി ∙ പല സംസ്ഥാനങ്ങളിലും മെഡിക്കൽ മോപ് അപ് അലോട്മെന്റ് പൂർത്തിയാകാത്ത സാഹചര്യത്തിൽ അഖിലേന്ത്യാ തലത്തിൽ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി നടത്തുന്ന സ്ട്രേ വേക്കൻസി റൗണ്ടിനുള്ള സമയം നീട്ടി. സ്ട്രേ വേക്കൻസി റൗണ്ടിൽ പങ്കെടുക്കാൻ താൽപര്യമില്ലാത്തവർക്ക് 20 വരെ ഓപ്റ്റ് ഔട്ട് ചെയ്യാം. 21നും 22നും സീറ്റ് അലോട്മെന്റ്; 23ന് ഫലം പ്രഖ്യാപിക്കും. 24 മുതൽ 28 വരെയായി കോളജുകളിൽ റിപ്പോർട്ട് ചെയ്യണം. മൂന്നാം ഘട്ടമായ മോപ് അപ് റൗണ്ടിൽ ശേഷിക്കുന്ന സീറ്റുകൾ നികത്താനാണ് നാലാം ഘട്ടമായ സ്ട്രേ വേക്കൻസി റൗണ്ട്.

 

Content Summary : NEET UG 2022 Counselling Stray Vacancy Round

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com