സ്കോളർഷിപ്: വരുമാനപരിധി ഉയർത്താൻ ശുപാർശ
Mail This Article
×
ന്യൂഡൽഹി ∙ പോസ്റ്റ് മട്രിക് അടക്കമുള്ള സ്കോളർഷിപ്പുകൾ ലഭിക്കാൻ അർഹമായ വരുമാനപരിധി ഉയർത്തണമെന്ന് പാർലമെന്റ് സ്ഥിരം സമിതി ശുപാർശ ചെയ്തു. നിലവിൽ 2.5 ലക്ഷം രൂപയാണു പരിധി. ഇത് അപര്യാപ്തമാണെന്ന് സാമൂഹിക നീതിയുമായി ബന്ധപ്പെട്ട സ്ഥിരം സമിതി നിരീക്ഷിച്ചു. വിലക്കയറ്റം കൂടി പരിഗണിച്ച് സ്കോളർഷിപ് തുക കാലോചിതമായി വർധിപ്പിക്കണമെന്നും ശുപാർശയുണ്ട്.
കേന്ദ്രവും സംസ്ഥാനവും 60:40 എന്ന അനുപാതത്തിലാണു പോസ്റ്റ് മട്രിക് സ്കോളർഷിപ് നൽകുന്നത്. ഡൽഹി, ഗോവ, ഹരിയാന, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് 2020–21 ൽ കേന്ദ്ര വിഹിതം നൽകിയില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
Content Summary : Post-matric, other scholarships for SC/OBCs: House panel for hiking income ceiling
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.