ADVERTISEMENT

സൈന്യത്തിൽ കമ്മിഷൻഡ് ഓഫിസറാകാൻ അവസരം. പുണെ നാഷനൽ ഡിഫൻസ് അക്കാദമിയിലെയും, ഏഴിമല നാവിക അക്കാദമിയിലെയും പരിശീലനത്തിനായി കെഡറ്റുകളെ തിരഞ്ഞെടുക്കുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ ഏപ്രിൽ 16ന് ദേശീയതലത്തിൽ പരീക്ഷ നടത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോയമ്പത്തൂർ, െബംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി എന്നിവയും പരീക്ഷാകേന്ദ്രങ്ങളിൽപ്പെടും. 

 

ആകെ സീറ്റുകൾ 

 

·395 സീറ്റുകളാണ് ആകെയുള്ളത്. എൻഡിഎ: ആർമി 208 (ഇതിൽ 10 വനിത), നേവി 42 (3 വനിത), എയർഫോഴ്‌സ് 120 (ഫ്ലയിങ് 92, ഗ്രൗണ്ട് ഡ്യൂട്ടീസ് ടെക് 18, ഗ്രൗണ്ട് ഡ്യൂട്ടീസ് നോൺ–ടെക് 10. ഈ 3  ഉപവിഭാഗങ്ങളിലും 2 വനിത വീതം). 

നേവൽ അക്കാദമി : 25 ആൺകുട്ടികൾ മാത്രം  

 

പ്രവേശനയോഗ്യത

 

നാവിക, വ്യോമ സേനകളിൽ എത്തണമെങ്കിൽ പ്ലസ്‌ടുവിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവ പഠിച്ചിരിക്കണം. ഐച്ഛിക വിഷയങ്ങൾ ഏതായാലും കരസേന പരിഗണിക്കും. 12 ലെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 2023 ഡിസംബർ 24ന് അകം സർട്ടിഫിക്കറ്റ് ഹാജരാക്കണം. ജനനത്തീയതി 2004 ജൂലൈ 2നു മുൻപോ 2007 ജൂലൈ ഒന്നിനു ശേഷമോ ആയിക്കൂടാ. അവിവാഹിതരായിരിക്കണം, മികച്ച ആരോഗ്യവും നിർദിഷ്‌ട ശാരീരികയോഗ്യതകളും നിർബന്ധം.

 

എസ്എസ്ബി

 

യുപിഎസ്‌സി നടത്തുന്ന എഴുത്തുപരീക്ഷയിലെ പ്രകടനം ആധാരമാക്കി അപേക്ഷകരെ റാങ്ക് ചെയ്‌ത് എസ്‌എസ്‌ബി ഇന്റർവ്യൂവിന് ക്ഷണിക്കും. 5 ദിവസത്തോളം നീളുന്ന സമഗ്രവ്യക്‌തിത്വ പരിശോധനയാണ് ഇത്. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ വിശദ വൈദ്യ പരിശോധനയുണ്ട്.

 

ആദ്യമായി ഇന്റർവ്യൂവിന് ഹാജരാകാൻ യാത്രച്ചെലവു ലഭിക്കും. വ്യോമസേനയിലെ ഫ്ലയിങ് ബ്രാഞ്ചിൽ ചേരേണ്ടവർ പൈലറ്റ്–അഭിരുചി നിർണയിക്കുന്ന ‘കംപ്യൂട്ടറൈസ്ഡ് പൈലറ്റ് സിലക്‌ഷൻ സിസ്റ്റം’ (CPSS) പരീക്ഷ കൂടി ജയിക്കണം. ജീവിതത്തിൽ ഒരു തവണ മാത്രം പങ്കെടുക്കാവുന്ന പരീക്ഷയാണിത്.

 

പ്രവേശനപ്പരീക്ഷ

 

യുപിഎസ്‌സി പരീക്ഷയിൽ ഒബ്‌ജക്‌ടീവ് ചോദ്യങ്ങളുള്ള രണ്ട് പേപ്പറുകൾ. ഓരോന്നും 2.5 മണിക്കൂർ. 

മാത്തമാറ്റിക്‌സ് 300 മാർക്ക്, ജനറൽ എബിലിറ്റി 600 മാർക്ക്. തെറ്റിനു മാർക്കു കുറയ്ക്കും. വിശദമായ സിലബസും മുൻപരീക്ഷച്ചോദ്യങ്ങളും ഉപയോഗിച്ച് പരിശീലനം നടത്തുന്നതു പ്രധാനം. 

പരീക്ഷയിൽ മാത്തമാറ്റിക്കൽ ടേബിൾസോ കാൽക്യുലേറ്ററോ അനുവദിക്കില്ല. 

          

അപേക്ഷ

 

2023 ജനുവരി 10ന് വൈകിട്ട് 6 വരെ www.upsconline.nic.in എന്ന വെബ് സൈറ്റിൽ ഒറ്റത്തവണ റജിസ്ട്രേഷൻ (OTR) നടത്തിയിട്ട്, ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസ് 100 രൂപ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതു ശാഖയിലും അടയ്‌ക്കാം. ഓൺലൈൻ രീതിയുമാകാം. 

 

പട്ടികവിഭാഗക്കാർ, വനിതകൾ, നിർദിഷ്ട സൈനികരുടെ കുട്ടികൾ എന്നിവർ അപേക്ഷാഫീ നൽകേണ്ട. ചേരാൻ താൽപര്യമുള്ള സർവീസുകളുടെ മുൻഗണനാക്രമം അപേക്ഷയിൽ കാണിക്കണം. സൈറ്റിലെ നിർദേശങ്ങൾ പാലിക്കണം. 

 

www.upsc.gov.in എന്ന സൈറ്റിലെ Examination – Active Examinations ലിങ്കിൽ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനമുണ്ട്. 

സംശയപരിഹാരത്തിന് ഫോൺ: 011-23385271.

 

Content Summary : UPSC NDA 2023: Registration started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com