ADVERTISEMENT

ന്യൂഡൽഹി ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) നടത്തുന്ന സിഎ ഫൈനൽ, ഇന്റർ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. സിഎ ഫൈനൽ പരീക്ഷയിൽ 11.09 ശതമാനമാണു വിജയം. 29,242 പേർ പരീക്ഷ എഴുതിയതിൽ 3243 പേരാണു വിജയിച്ചത്. സിഎ ഫൈനൽ പരീക്ഷയിൽ ഡൽഹി സ്വദേശി ഹർഷ് ചൗധരിയാണ് ഒന്നാം റാങ്ക് നേടിയത്. ഇൻഡോർ സ്വദേശിനി ശിഖ ജെയിൻ രണ്ടാം റാങ്കും മംഗളൂരു സ്വദേശിനി രമ്യശ്രീ മൂന്നാം റാങ്കും നേടി. 

സിഎ ഇന്റർ പരീക്ഷയുടെ ഗ്രൂപ്പ് എയിൽ 1,00,265 പേർ എഴുതിയതിൽ 21,244 പേർ വിജയിച്ചു. ഗ്രൂപ്പ് ബി എഴുതിയ 79,292 പേരിൽ 19,380 പേരും വിജയം നേടി. ആകെ വിജയശതമാനം 12.72. ഇന്റർ പരീക്ഷയിലും ആദ്യ 3 റാങ്ക് പെൺകുട്ടികൾക്കാണ്.  icaiexam.icai.org

Content Summary : ICAI CA Result 2022: Harsh Choudhary tops CA final, Diksha Goyal Inter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com