ബിഎസ്‍സി നഴ്സിങ്ങിനും ഇനി പ്രവേശന പരീക്ഷ
Mail This Article
×
തിരുവനന്തപുരം∙ അടുത്ത അക്കാദമിക് വർഷം മുതൽ ബിഎസ്‍സി നഴ്സിങ് കോഴ്സിലേക്ക് പ്രവേശനപരീക്ഷ നടത്തും. ഇതു സംബന്ധിച്ച് ആലോചിക്കുന്നതിന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നു.
പ്രവേശനപരീക്ഷ വേണമെന്ന് ഇന്ത്യൻ നഴ്സിങ് കൗൺസിൽ നിർദേശിച്ചിട്ടുണ്ട്. ഇപ്പോൾ ഹയർസെക്കൻഡറി മാർക്കിന്റെ അടിസ്ഥാനത്തിലാണ് നഴ്സിങ് പ്രവേശനം. പ്രവേശനപരീക്ഷയ്ക്ക് സമ്മതമാണെന്നു കോളജ് മാനേജ്മെന്റുകൾ അറിയിച്ചു. എന്നാൽ പരീക്ഷാ നടത്തിപ്പ് ആരെ ഏൽപിക്കണമെന്നും പ്രവേശന മാനദണ്ഡങ്ങൾ എന്തായിരിക്കണമെന്നും തീരുമാനിച്ചിട്ടില്ല.
Content Summary : B.S.C. Nursing Admission through the entrance exam next year onwards
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.