ADVERTISEMENT

രാജ്യാന്തര വിദ്യാഭ്യാസ മേഖലയിൽ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്താൻ യുഎസ് നീക്കം. വിദ്യാർഥി വീസ (എഫ്1, എം വീസകൾ) വേണ്ടവർക്ക് അക്കാദമിക് പ്രോഗ്രാം തുടങ്ങുന്നതിന് ഒരു വർഷം മുൻപേ ഇനി അപേക്ഷിക്കാം. എന്നാൽ വീസ ലഭിച്ചാലും പ്രോഗ്രാമിനു 30 ദിവസം മു‍ൻപ് മാത്രമേ ഇവർക്ക് യുഎസിൽ എത്താൻ കഴിയൂ. മുൻപ് വീസ ഇന്റർവ്യൂകൾ 120 ദിവസത്തിനുള്ളിലേ നടത്തിയിരുന്നുള്ളൂ. വീസ കിട്ടുന്നതിനുള്ള സമയം കുറയ്ക്കാനാണു പുതിയ നീക്കം. ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് ഇത് വളരെ ആശ്വാസകരമായ നടപടിയാണ്. യുഎസിൽ പൊതുവെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം എഫ്1 വീസയാണു പരിഗണിക്കുന്നത്. വൊക്കേഷനൽ സ്ഥാപനങ്ങൾ എം വീസയാണു നോക്കുന്നത്.

Read Also : ഈ അവധിക്കാലം കഴിവുകൾ വികസിപ്പിക്കാൻ പ്രയോജനപ്പെടുത്തിയാലോ

സർവകലാശാലകൾക്ക് 12– 14 മാസം മുൻപ് ഐ20 ഫോമുകൾ നൽകാനും ഇനി സാധിക്കും. വിദ്യാർഥികൾക്കുള്ള യോഗ്യതാപത്രങ്ങളായ ഇവ മുൻപ് കോഴ്സ് തുടങ്ങുന്നതിനു 4 മുതൽ 6 മാസങ്ങൾക്കു മുൻപേ നൽകിയിരുന്നുള്ളൂ. 

മലയാളി വിദ്യാർഥികളുൾപ്പെടെ ഇന്ത്യക്കാരുടെ മറ്റൊരു പ്രിയരാഷ്ട്രമായ ഓസ്ട്രേലിയയിലും പുതിയ പരിഷ്കാരങ്ങൾ എത്തിയിട്ടുണ്ട് ജൂലൈ ഒന്നു മുതൽ ഓസ്ട്രേലിയയിൽ രാജ്യാന്തര വിദ്യാർഥികൾക്ക് ജോലി ചെയ്യാനുള്ള സമയത്തിന് പരിധി വീണ്ടും നിശ്ചയിക്കുന്നു. എന്നാൽ പഴയ 40 മണിക്കൂർ സമയത്തിനു പകരം രണ്ടാഴ്ചയിൽ 48 മണിക്കൂർ ജോലിചെയ്യാൻ ഇനി വിദ്യാർഥികൾക്ക് അവസരമുണ്ട്.

 

കോവിഡ് കത്തിനിന്ന കാലയളവിൽ തൊഴിൽ നിയന്ത്രണങ്ങളിൽ വ്യാപകമായ ഇളവുകൾ ഓസ്ട്രേലിയ നൽകിയിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു. ഇതാണ് ഇപ്പോൾ പരിഷ്കാരങ്ങളോടെ പുനഃസ്ഥാപിക്കപ്പെടുന്നത്. ഓസ്ട്രേലിയയിലെ എല്ലാ രാജ്യാന്തര വിദ്യാർഥികൾക്കും ഇതു ബാധകമാകും.

 

ഓസ്ട്രേലിയയിൽ നൈപുണ്യമുള്ളവരുടെ അഭാവമുള്ളതായി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ചില മേഖലകളിൽ ഡിഗ്രിയുള്ളവർക്ക് രണ്ട് വർഷം വരെ അധിക സ്റ്റേബാക്ക് നൽകും. നിലവിലെ സ്റ്റേബായ്ക്കിനു പുറമേയാണിത്.തിരഞ്ഞെടുക്കപ്പെട്ട ചില ബിരുദ, ബിരുദാനന്തര ഡിഗ്രികളുടെ സ്റ്റേബാക്ക് യഥാക്രമം 2 മുതൽ 4 വർഷം വരെയും 3 മുതൽ 5 വർഷം വരെയും കൂട്ടും. എല്ലാ പിഎച്ച്ഡി പ്രോഗ്രാമുകൾക്കും 4 മുതൽ 6 വർഷം സ്റ്റേബാക്ക് നൽകാനും പദ്ധതിയുണ്ട്.2022ൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട ഒരു കണക്കു പ്രകാരം 1,00,009 ഇന്ത്യൻ വിദ്യാർഥികൾ ഇവിടെയുണ്ട്.

 

Content Summary : Starting July, Australia will limit work hours for foreign students; allow extension of post-study work rights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com