യുഎസ് വിദ്യാർഥി വീസ: ഇനി മുതൽ ഒരു വർഷം മുൻപേ അപേക്ഷിക്കാം
Mail This Article
×
വാഷിങ്ടൻ ∙ യുഎസിൽ വിദ്യാർഥി വീസ (എഫ്1, എം വീസകൾ) വേണ്ടവർക്ക് ഇനി അക്കാദമിക് പ്രോഗ്രാം തുടങ്ങുന്നതിന് ഒരു വർഷം മുൻപു തന്നെ അപേക്ഷിക്കാം. വീസ ലഭിച്ചാലും പഠനം തുടങ്ങുന്നതിനു 30 ദിവസം മുൻപു മാത്രമേ ഇവർക്ക് യുഎസിൽ ചെല്ലാൻ കഴിയൂ. മുൻപ് വീസാ ഇന്റർവ്യൂകൾ 120 ദിവസത്തിനുള്ളിലേ നടത്തിയിരുന്നുള്ളൂ. വീസ കിട്ടുന്നതിനുള്ള കാലതാമസം ഇല്ലാതാക്കാനാണു പരിഷ്കാരം. എഫ്1, എം വീസകളിലെത്തുന്നവരുടെ അനുബന്ധ വിവരങ്ങളടങ്ങിയ ഐ20 ഫോം സർവകലാശാലകൾക്ക് ഇനി 12– 14 മാസം മുൻപു തന്നെ നൽകാനാകും. ഇതുവരെ 4–6 മാസം മുൻപേ ഇതു പറ്റുമായിരുന്നുള്ളൂ.
Content Summary : You can now apply for your US student visa a year before your program begins
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.