17 അധ്യാപികമാർ 2 ആയമാർ ഒരു പാചകക്കാരി; മുന്നണിയിലും പിന്നണിയിലും വനിതകൾ മാത്രം, സർക്കാർ സ്കൂളിന്റെ വിജയഗാഥ
Mail This Article
നെടുങ്കണ്ടം ∙ കഴിഞ്ഞ 4 വർഷമായി മുണ്ടിയെരുമയിലെ കല്ലാർ ഗവ. എൽപി സ്കൂളിന് സംസ്ഥാനത്ത് ഒരു സ്കൂളിനുമില്ലാത്ത പ്രത്യേകതയുണ്ട്. 17 അധ്യാപികമാരും 2 ആയമാരും ഒരു പാചകക്കാരിയുമാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. സ്കൂളിന്റെ ഭരണവും ഓരോ ക്ലാസുകളുടെ നിയന്ത്രണവും അധ്യാപികമാർക്കാണ്.
Read Also : 5000 കോടി രൂപ വിലമതിക്കുന്ന ചന്ദനക്കാടുകൾക്കു കാവലാകുന്നവർ
ഹെഡ്മിസ്ട്രസ് റെജിമോൾ മാത്യുവാണ്. സജില അബ്ബാസ്, പി.ഒ.നീതു നായർ, അംലു ശിവൻ, ഇ.കെ.നിഷാന, ഒ.എ.സിംനമോൾ, ആർ.ബിബിൻ, കെ.വി.വിനീത, ബി.ആർ.രഞ്ജിനി, ആതിര സുദർശനൻ, സമീന ഷരീഫ്, പി.ആർ.രശ്മി, കെ.എ.ജസീല, അഫ്സീന പി.അഷറഫ്, പി.വി.ശോഭ, കെ.എസ്.അനുമോൾ, ജിഷ നായർ എന്നിവരാണ് അധ്യാപികമാർ. ആയമാരായ അനിത കുമാരിയും അനു ജിയോയുമുണ്ട് ഇവർക്കൊപ്പം. വിദ്യാർഥികൾക്ക് ഭക്ഷണം പാകം ചെയ്ത് നൽകുന്നത് സാലി വിജിയാണ്.
എൽകെജി മുതൽ നാലാം ക്ലാസ് വരെ 380 വിദ്യാർഥികളുണ്ട്. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ 3 ഡിവിഷനുകൾ വീതമാണുള്ളത്. ഒരോ വർഷവും വിദ്യാർഥികൾ വർധിക്കുന്നതും സ്കൂളിനും അധ്യാപകർക്കും അഭിമാനകരമായ നേട്ടമായി. എൽപി വിഭാഗത്തിൽ നെടുങ്കണ്ടം സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയവും ഇതാണ്. പ്രവൃത്തിപരിചയ മേള, ഗണിതശാസ്ത്രമേള, ശാസ്ത്രമേള എന്നിവയിലെല്ലാം ജില്ല തലത്തിൽ വിജയം നേടിയിട്ടുണ്ട്.
Content Summary : Women teachers and women non-teaching staff are behind the success of a government school