ADVERTISEMENT

ദേശീയ പ്രാധാന്യമുള്ള മെഡിക്കൽ ഉപരിപഠന സ്ഥാപനങ്ങളിൽ ജൂലൈ 1 ന് തുടങ്ങുന്ന പിജി കോഴ്സുകളിലേക്കുള്ള ഐഎൻഐ–സിഇടി (INI-CET : Institutes of National Importance Combined Entrance Test) പൊതുപ്രവേശനപരീക്ഷയ്ക്ക് ഈ മാസം 25ന് വൈകിട്ട് 5 വരെ റജിസ്റ്റർ ചെയ്യാം. 

Read Also : ‘ഡേറ്റാഐക്യു’ പവർ ലിസ്റ്റിൽ ഇടംപിടിച്ച ആദ്യ മലയാളി ജോസഫ് ജോർജിന്റെ കരിയർ കഥ

2019 ജൂലൈ മുതൽ 2023 ജനുവരി വരെയുള്ള 8 സെഷനുകളിലൊന്നിലേക്കു വിജയകരമായി റജിസ്റ്റർ ചെയ്തവർ വീണ്ടും റജിസ്റ്റർ ചെയ്യേണ്ടതില്ല. പക്ഷേ എക്സാമിനേഷൻ യുണീക് കോഡ് കിട്ടിക്കഴിഞ്ഞുള്ള അപേക്ഷ ഏപ്രിൽ 10ന് അകം സമർപ്പിക്കണം. മേയ് 7ന് ഇന്ത്യയിലെ വിവിധകേന്ദ്രങ്ങളിൽ കംപ്യൂട്ടർ ഉപയോഗിച്ചുള്ള പരീക്ഷ നടത്തും.

സ്ഥാപനങ്ങൾ

ന്യൂഡൽഹിയിലേതടക്കം 15 എയിംസ്,ജിപ്മെർ പുതുച്ചേരി,നിംഹാൻസ് ബെംഗളൂരു,പിജിഐഎംഇആർ ചണ്ഡിഗഡ്,ശ്രീചിത്ര തിരുവനന്തപുരം

(ഈ സ്ഥാപനങ്ങളിലെ പിജി പ്രവേശനം നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് നടത്തുന്ന നീറ്റ് പിജി റാങ്ക് നോക്കിയല്ല)

പ്രോഗ്രാമുകൾ

എംഡി, എംഎസ്, ഡിഎം (6 വർഷം), എംസിഎച്ച് (6 വർഷം), എംഡിഎസ്

എംഡിഎസിന് ബിഡിഎസും, മറ്റെല്ലാ പ്രോഗ്രാമുകൾക്കും എംബിബിഎസും 55% മാർക്കോടെ ജയിച്ച് ജൂലൈ 31ന് അകം ഇന്റേൺഷിപ് പൂർത്തിയാക്കണം. പിജിഐഎംഇആറിനു മാത്രം ജൂൺ 30ന് അകം. എംബിബിഎസ് / ബിഡിഎസ് എല്ലാ പരീക്ഷകളിലെയും ചേർത്തുള്ള മൊത്തം മാർക്കാണു നോക്കുക. ഏതെങ്കിലും സ്ഥാപനത്തിൽ പ്രവേശനത്തിനു പ്രത്യേക യോഗ്യത നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അവയും പാലിക്കണം.

100–135 കേന്ദ്രങ്ങളിൽ പരീക്ഷ നടത്തും. അപേക്ഷാഫീ 4000 രൂപ. പട്ടികവിഭാഗം 3200 രൂപ. ഭിന്നശേഷിക്കാർ ഫീയടയ്ക്കേണ്ട. അപേക്ഷാഫീ ഓൺലൈനായി അടച്ചു കഴിയുമ്പോൾ പരീക്ഷാകേന്ദ്രങ്ങളറിയാം. 3 കേന്ദ്രങ്ങൾ മുൻഗണനയനുസരിച്ചു നൽകണം.

കൂടുതൽ വിവരങ്ങൾ: www.aiimsexams.ac.in.

English Summary : Combined Entrance Test for Medical Higher Studies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com