പിന്നാക്ക വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ജോലി; യുജിസി മാർഗരേഖയിലെ നിർദേശങ്ങളിങ്ങനെ...
Mail This Article
ന്യൂഡൽഹി ∙ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കമായ വിദ്യാർഥികൾക്കു പഠനകാലത്തു തന്നെ വരുമാനം നേടാനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നു യുജിസിയുടെ കരടു മാർഗരേഖ. ഗവേഷണ പ്രോജക്ടുകളിൽ അസിസ്റ്റൻസ്ഷിപ്, ലൈബ്രറി / ലബോറട്ടറി ജോലികൾ, കംപ്യൂട്ടർ സേവനങ്ങൾ, ഡേറ്റാ എൻട്രി തുടങ്ങിയവ ഇത്തരത്തിൽ ലഭ്യമാക്കാമെന്നാണു നിർദേശം.
Read Also : ക്യാംപസ് പ്ലേസ്മെന്റ് വഴി ആമസോണിൽ ജോലി
ആഴ്ചയിൽ 20 മണിക്കൂറും മാസം 20 ദിവസവും ഇത്തരത്തിൽ ജോലി നൽകാം. ക്ലാസ് സമയത്തിനു ശേഷമായിരി ക്കണം ജോലി. ഇത്തരത്തിൽ ജോലി ചെയ്യുന്നവർക്കു പ്രത്യേക സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാമെന്നും നിർദേശിച്ചി ട്ടുണ്ട്. യുവതികൾ, ട്രാൻസ്ജെൻഡറുകൾ, എസ്‌സി–എസ്‍ടി വിഭാഗക്കാർ, മത– ഭാഷാ ന്യൂനപക്ഷങ്ങൾ, ശാരീരിക–മാനസിക വെല്ലുവിളി നേരിടുന്നവർ, മനുഷ്യക്കടത്തിന് ഇരയായവർ, പിന്നാക്ക മേഖലകളിൽനിന്നുള്ളവർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണു മാർഗരേഖ തയാറാക്കിയിരിക്കുന്നത്.
പലരും സ്കൂൾ തലത്തിൽ പഠനം അവസാനിപ്പിക്കുന്നതിനു പിന്നിൽ സാമ്പത്തിക–സാമൂഹിക പ്രതിസന്ധി ഉൾപ്പെടെയുള്ള കാരണങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ഇത്തരക്കാർക്കു പഠന വിടവു നികത്തി ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കാൻ ഇടക്കാല കോഴ്സുകൾ ഒരുക്കണം. ഇത്തരക്കാരെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് ആകർഷിക്കാൻ കൂടുതൽ ഔട്ട്റീച്ച് പരിപാടികൾ ഒരുക്കണം –കരടിൽ നിർദേശിക്കുന്നു.
Content Summary : UGC asks universities to provide part-time job opportunities for disadvantaged students