നീറ്റ്–യുജി: ഈ വർഷം റജിസ്റ്റർ ചെയ്തത് 20.8 ലക്ഷം വിദ്യാർഥികൾ
Mail This Article
×
ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ നീറ്റ്–യുജിക്ക് ഇക്കൊല്ലം റജിസ്റ്റർ ചെയ്തത് 20.8 ലക്ഷം പേർ. കഴിഞ്ഞ വർഷത്തെക്കാൾ 2.57 ലക്ഷം പേർ അധികം. നീറ്റിന് ഇതുവരെയുള്ള ഏറ്റവും ഉയർന്ന റജിസ്ട്രേഷനാണിത്.
Read Also : ഗ്രേസ് മാർക്ക്: ഒന്നിലേറെ വിഭാഗങ്ങളിൽ കിട്ടില്ല
രാജ്യത്താകെ 1.4 ലക്ഷം എംബിബിഎസ്, ബിഡിഎസ് സീറ്റാണുള്ളത്. ഏറ്റവുമധികം പേർ റജിസ്റ്റർ ചെയ്തിരിക്കുന്നതു മഹാരാഷ്ട്രയിലാണ്– 2.8 ലക്ഷം.
യുപിയിൽ 2.7 ലക്ഷം പേരും കേരളം, തമിഴ്നാട്, കർണാടക, രാജസ്ഥാൻ, ബിഹാർ, ബംഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് ഒരു ലക്ഷത്തിലേറെപ്പേർ വീതവും അപേക്ഷിച്ചിട്ടുണ്ട്.
Content Summary : NEET UG 2023 | Over 20 lakh applicants registered
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.