6 മുതൽ 8 വരെ ക്ലാസുകളിൽ ആർട്ടിഫിഷൽ ഇന്റലിജൻസും കോഡിങ്ങും പഠിപ്പിക്കാൻ സിബിഎസ്ഇ
Mail This Article
ന്യൂഡൽഹി ∙ പുതിയ സാങ്കേതികവിദ്യ, നൈപുണ്യ വികസന മേഖലകളിൽ സ്കൂൾ വിദ്യാർഥികൾക്ക് അടിസ്ഥാനപരിചയം ലഭ്യമാക്കാൻ സിബിഎസ്ഇ പദ്ധതി ആവിഷ്കരിക്കും. 6 മുതൽ 8 വരെ ക്ലാസുകളിലേക്കായി ആർട്ടിഫിഷൽ ഇന്റലിജൻസ്, കോഡിങ് തുടങ്ങിയ 33 വിഷയങ്ങളാണു പുതിയ അധ്യയനവർഷം മുതൽ അവതരിപ്പിക്കുന്നത്.
Read Also : ദേശീയ ശരാശരിയേക്കാൾ ഇരട്ടി ശമ്പളം, ലോകത്തെവിടെയും ജോലി
മുൻപ് 9–ാം ക്ലാസ് മുതലാണു നൈപുണ്യ ശേഷി വിഷയങ്ങളിൽ പരിശീലനം നൽകിയിരുന്നതെങ്കിൽ ഇപ്പോൾ ഇത് 6 മുതൽ 8 വരെ ക്ലാസുകളിലേക്കും വ്യാപിപ്പിച്ചു. ഡേറ്റ സയൻസ്, ഓഗ്‌മെന്റഡ് റിയാലിറ്റി, ഫിനാൻഷ്യൽ ലിറ്ററസി, കോഡിങ്, സാറ്റലൈറ്റ് ആപ്ലിക്കേഷൻസ് തുടങ്ങിയ വിഷയങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ഓരോ വിഷയങ്ങൾക്കും 12 – 15 മണിക്കൂർ പരിശീലനം നൽകും. 70:30 അനുപാതത്തിലാണു തിയറിയും പ്രാക്ടിക്കൽ ക്ലാസുകളും.
കോഡിങ്, ആർട്ടിഫിഷൽ ഇന്റലിജൻസ് പരിശീലനത്തിനായി മൈക്രോസോഫ്റ്റുമായും സിബിഎസ്ഇ കൈകോർത്തിട്ടുണ്ട്.
Content Summary : CBSE to introduce coding and AI from classes 6-8, coding syllabus to be prepared by Microsoft