മാർക്ക് ലിസ്റ്റ് പുറത്തു വിടാൻ ചങ്കൂറ്റമുണ്ടോ?; എഴുതാം ‘മാർക്ക് മാറ്ററല്ലിഷ്ടാ’ പംക്തിയിലേക്ക്
Mail This Article
പൊതുപരീക്ഷയുടെ മാർക്കല്ല ജീവിതത്തെ നിർണയിക്കുന്നതെന്നു കേട്ടിട്ടുണ്ടാവില്ലേ പലവട്ടം? പത്താം ക്ലാസിലെയോ പന്ത്രണ്ടാം ക്ലാസിലെയോ പരീക്ഷാഫലം വരുമ്പോൾ, മാർക്കു കുറഞ്ഞവർക്ക് ആത്മവിശ്വാസം നൽകാനാണ് പലപ്പോഴും ഈ വാചകം നമ്മൾ പറയുന്നത്. മാർക്കു കുറഞ്ഞവർ ജീവിതത്തിന്റെ ഉയരങ്ങളിലേക്കു നടന്നുകയറിയതിന് എത്രയോ ഉദാഹരണങ്ങളുമുണ്ട്.
പരീക്ഷയിലെ മാർക്ക് ജീവിതത്തിലെ ജയപരാജയങ്ങളെ നിർണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? നിങ്ങളുടെ ഉത്തരം എന്തുമാകട്ടെ, അതുമായി ബന്ധപ്പെട്ട ഹൃദയസ്പർശിയായ അനുഭവങ്ങൾ മനോരമ ഓൺലൈൻ വായനക്കാർക്കായി പങ്കുവയ്ക്കാം. ഒപ്പം, പൊതുപരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ ചിത്രവും! അനുഭവക്കുറിപ്പും മാർക്ക് ലിസ്റ്റിന്റെ ചിത്രവും നിങ്ങളുടെ ചിത്രവും customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം. തിരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകൾ മനോരമ ഓൺലൈൻ കരിയർ സെക്‌ഷനിൽ ‘മാർക്ക് മാറ്ററല്ലിഷ്ടാ’ എന്ന പംക്തിയിലൂടെ പ്രസിദ്ധീകരിക്കും.
Content Summary : Do exam results determine your future? Share your thoughts