എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി 68,604 പേർ; എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു
Mail This Article
തിരുവനന്തപുരം ∙ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 4,19,128 വിദ്യാർഥികൾ റഗുലറായി പരീക്ഷയെഴുതിയതിൽ 4,17,864 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. വിജയശതമാനം 99.7. കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു വിജയം. കഴിഞ്ഞ തവണത്തേക്കാൾ വിജയ ശതമാനം കൂടി. വിജയ ശതമാനത്തിൽ 0.44 ശതമാനം വർധനവുണ്ട്. കേരളത്തിലും ഗൾഫിലും ലക്ഷദ്വീപിലുമായി 4,19,128 വിദ്യാർഥികളാണു പരീക്ഷയെഴുതിയത്.
ടിഎച്ച്എസ്എൽസിയിൽ 2914 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 2913പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 99. ഫുൾ എ പ്ലസ് നേടിയവർ–288. മുഴുവൻ വിദ്യാർഥികളും വിജയിച്ച സ്കൂളുകൾ: സർക്കാർ സ്കൂൾ–951, എയ്ഡഡ്–1291, അൺ എയ്ഡഡ്–439.
ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ മേയ് 20 മുതൽ 24 വരെ ഓൺലൈനായി നൽകാം. പരമാവധി 3 വിഷയങ്ങൾക്ക് സേ പരീക്ഷ എഴുതാം. ജൂൺ ഏഴ് മുതൽ 14 വരെയാണ് സേ പരീക്ഷ. ഇതിന്റെ ഫലം ജൂൺ അവസാനവാരം പ്രസിദ്ധീകരിക്കും. വിജയികളുടെ സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരം ഡിജിലോക്കറിൽ ലഭ്യമാകും.
എസ്എസ്എൽസി ഫലമറിയാൻ
https://examresults.kerala.gov.in
https://pareekshabhavan.kerala.gov.in
https://results.kite.kerala.gov.in
https://sslcexam.kerala.gov.in
∙ എസ്എസ്എൽസി (എച്ച്ഐ): http://sslchiexam.kerala.gov.in
∙ ടിഎച്ച്എസ്എൽസി: http://thslcexam.kerala.gov.in
∙ ടിഎച്ച്എസ്എൽസി (എച്ച്ഐ): http://thslchiexam.kerala.gov.in
∙ എഎച്ച്എസ്എൽസി: http://ahslcexam.kerala.gov.in
മൊബൈൽ ആപ്പുകൾ:
Content Summary : Kerala SSLC Result 2023