ADVERTISEMENT

തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. വിജയ ശതമാനം 82.95 ശതമാനം. മുൻ വർഷമിത് 83.87 ശതമാനം ആയിരുന്നു.ഹയർസെക്കൻഡറി റഗുലർ വിഭാഗത്തിൽ 376135 വിദ്യാർഥികൾ പരീക്ഷ എഴുതിയതില്‍ 312005 പേർ ഉപരിപഠനത്തിന് യോഗ്യതനേടി.  33815 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. 77 സ്കൂളുകൾക്ക് 100 ശതമാനം ജയം. പുനർ മൂല്യ നിർണയത്തിന് ഈ മാസം 31 വരെ അപേക്ഷിക്കാം. ജൂൺ 21 മുതൽ സേ ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തും. 

നാലു മുതൽ ഓൺലൈനായി ഫലം ലഭ്യമാകും. കഴിഞ്ഞ വർഷം പ്ലസ്ടു 83.87%, വിഎച്ച്എസ്ഇ 76.78% എന്നിങ്ങനെയായിരുന്നു വിജയം. 

 

ഫലം അറിയാൻ വെബ്സൈറ്റുകൾ:

www.keralaresults.nic.in

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in www.results.kite.kerala.gov.in

മൊബൈൽ ആപ്:

SAPHALAM 2023

iExaMS - Kerala, PRD Live

 

Content Summary : Kerala Plus Two Result 2023 Declared

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com