ഉപരിപഠനത്തിനായി കേളമ്പാക്കത്തേക്ക് വണ്ടികയറാം: സൂപ്പര്‍ ഹിറ്റായി ചെന്നൈ ‘ഹിറ്റ്സ്’
Mail This Article
പണ്ടൊക്കെ നമ്മുടെ നാട്ടില്‍ നിന്ന് സിനിമ മോഹവുമായി നിരവധി യുവാക്കള്‍ വണ്ടി കയറിയിരുന്ന സ്ഥലമാണ് ചെന്നൈയിലെ കോടമ്പാക്കം. കോടമ്പാക്കത്തേക്ക് ഒന്നെത്തിപ്പെട്ടാല്‍ മതി സിനിമയില്‍ എന്തെങ്കിലുമൊക്കെ ആകാമെന്ന പ്രതീക്ഷയാണ് പലരെയും ഇവിടേക്ക് ആകര്‍ഷിച്ചത്. എന്നാല്‍ ഇന്ന് കോടമ്പാക്കത്ത് നിന്ന് 32 കിലോമീറ്റര്‍ അകലെ കേളമ്പാക്കം എന്ന ചെന്നൈയിലെ തന്നെ മറ്റൊരു ഇടമാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ യുവാക്കളുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. ഇവിടുത്തെ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയന്‍സ് (ഹിറ്റ്സ്) എന്ന ഉപരിപഠന സ്ഥാപനത്തിലേക്കാണ് രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഒഴുകിയെത്തുന്നത്.
പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ കേളമ്പാക്കത്തെ രാജീവ് ഗാന്ധി റോഡിലുള്ള ഹിറ്റ്സിലേക്ക് ഒന്ന് എത്തിപ്പെട്ടാല്‍ മാത്രം മതി. ജീവിത വിജയമുറപ്പാക്കുന്ന മികച്ചൊരു കോഴ്സ് പഠിപ്പിച്ച് സൂപ്പര്‍ സ്റ്റാറുകളായി അവര്‍ക്ക് പുറത്തിറങ്ങാം. പഠിക്കാനാവട്ടെ എന്‍ജിനീയറിങ്, ടെക്നോളജി, ഏവിയേഷന്‍, ആര്‍ക്കിടെക്ച്ചര്‍, മാനേജ്മെന്‍റ്, നിയമം, ഡിസൈന്‍, ഫാഷന്‍, ലിബറല്‍ ആര്‍ട്സ് & സയന്‍സസ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ് എന്നിങ്ങനെ പല ശാഖകളിലെ വ്യത്യസ്തമായ ബിരുദ, ബിരുദാനന്തര, ഡോക്ടറേറ്റ് കോഴ്സുകള്‍ ഇവിടെ ലഭ്യമാണ്. പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ പല കോളജുകളുടെ ബ്രോഷറും വെബ്സൈറ്റുകളുമെല്ലാം വായിച്ച് ഇനി തല പുകയ്ക്കേണ്ട. നേരെ കേളമ്പാക്കത്തേക്ക് വണ്ടി കയറാം. നിങ്ങള്‍ക്ക് ആവശ്യമുള്ള ലോകോത്തര നിലവാരത്തിലെ കിടിലന്‍ കോഴ്സുകളെല്ലാം ഹിറ്റ്സില്‍ ഒരു കുടക്കീഴില്‍ ലഭ്യമാണ്.
ഓരോ മനുഷ്യനും വിജയിയാകണമെന്നും ആരും ജീവിതത്തില്‍ തോല്‍ക്കരുതെന്നുമുള്ള വിശാല വീക്ഷണവുമായി യശ്ശശരീരനായ ഡോ. കെ.സി.ജി വര്‍ഗീസ് 1985ല്‍ രൂപം നല്‍കിയ സ്ഥാപനമാണ് ഹിറ്റ്സ്. ദശകങ്ങള്‍ക്കിപ്പുറം ശാസ്ത്ര, സാങ്കേതിക രംഗങ്ങളിലെ മികവിന്‍റെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ ഡീംഡ് ടു ബി സര്‍വകലാശാല. 18,000 ലധികം വിദ്യാര്‍ഥികളുടെ പഠനമോഹങ്ങള്‍ക്ക് ചിറകു നല്‍കിയ വിഖ്യാതമായ ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്‍റെ ഭാഗമാണ് ഹിറ്റ്സ്. ഇന്ത്യയിലും വിദേശത്ത് നിന്നുമുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് മികച്ച കരിയര്‍ കെട്ടിപ്പടുക്കാന്‍ ഓരോ വര്‍ഷവും ഇവിടേക്കെത്തുന്നത്.
മത്സരാത്മകമായ പാഠ്യക്രമം
സാങ്കേതിക വിദ്യയിലും വിദ്യാഭ്യാസത്തിലും ആഗോള കരിയര്‍ വിപണിയിലും വന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് വ്യവസായ കേന്ദ്രീകൃതവും അത്യന്താധുനികവുമായ പ്രോഗ്രാമുകളാണ് ഹിറ്റ്സ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് & ടെക്നോളജി, സ്കൂള്‍ ഓഫ് പ്ലാനിങ്, ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് ഡിസൈന്‍ എക്സലന്‍സ്, സ്കൂള്‍ ഓഫ് ലിബറല്‍ ആര്‍ട്സ് ആന്‍ഡ് അപ്ലൈഡ് സയന്‍സസ്, സ്കൂള്‍ ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസ്, സ്കൂള്‍ ഓഫ് മാനേജ്മെന്‍റ്, സ്കൂള്‍ ഓഫ് ഫാര്‍മസി, സ്കൂള്‍ ഓഫ് ലോ എന്നിങ്ങനെ വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളിലായി ബിരുദ, ബിരുദാനന്തര, ഡിപ്ലോമ, ഗവേഷണ, ഡോക്ടറല്‍ പ്രോഗ്രാമുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
യുജി: https://hindustanuniv.ac.in/ugcourse_new.php
പിജി: https://hindustanuniv.ac.in/pgcourse_new.php
പിഎച്ച്ഡി: https://hindustanuniv.ac.in/phd_courses.php
എയറോനോട്ടിക്കല്‍, എയറോസ്പേസ് എന്‍ജിനീയറിങ് പഠനരംഗത്ത് അഗ്രഗാമികളായ ഹിറ്റ്സ് ഈ വിഷയങ്ങളിലെ വിവിധ കോഴ്സുകളിലായി 400 ലധികം പേര്‍ക്ക് ഓരോ വര്‍ഷവും പരിശീലനം നല്‍കുന്നു.
വിശാലമായ ക്യാംപസും സൗകര്യങ്ങളും
വിശാലമായതും ഹരിതാഭ നിറഞ്ഞതുമായ ക്യാംപസിലെ എട്ട് അക്കാദമിക ബ്ലോക്കുകളിലും 16 ഗവേഷണ മികവിന്‍റെ കേന്ദ്രങ്ങളിലുമായി ലോകോത്തര സൗകര്യങ്ങള്‍ ഹിറ്റ്സ് ഒരുക്കിയിരിക്കുന്നു. ആധുനിക വര്‍ക്ക്ഷോപ്പുകള്‍, എയര്‍ക്രാഫ്റ്റ് ഹാങ്ങറുകള്‍, സ്പോര്‍ട്സ് ഫീല്‍ഡുകള്‍, മൂട്ട് കോര്‍ട്ട്, ഡിജിറ്റല്‍ ആക്സസോടു കൂടിയ ബഹുനില എസി ലൈബ്രറി എന്നിവയെല്ലാം ഹിറ്റ്സ് ക്യാംപസിന്‍റെ ഭാഗമാണ്. സൂപ്പര്‍സോണിക് വിന്‍ഡ് ടണല്‍, സബ്സോണിക് വിന്‍ഡ് ടണല്‍, പ്രൊപ്പല്‍ഷന്‍ ടെസ്റ്റിങ് ലാബുകള്‍, ഫ്ളൈറ്റ് സിമുലേറ്റര്‍, പറക്കാനുള്ള ഉപകരണങ്ങള്‍ തുടങ്ങിയവ എയറോസ്പേസ് ലാബുകളില്‍ ഒരുക്കിയിട്ടുണ്ട്. സാറ്റലൈറ്റ് സാങ്കേതിക വിദ്യയിലും അണ്ടര്‍വാട്ടര്‍ റോബോട്ടിക്സിലും മികവിന്‍റെ കേന്ദ്രങ്ങളും മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ പേരിലുള്ള ഡേറ്റ സയന്‍സ് ലാബും, എന്‍സിസി ഓഫീസും ക്യാംപസില്‍ പുതുതായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
ആഗോള ബന്ധങ്ങളും വ്യവസായ പങ്കാളിത്തവും
വിവിധ സ്ഥാപനങ്ങളും വ്യവസായ കേന്ദ്രങ്ങളുമായുള്ള പങ്കാളിത്തം വഴി വിദ്യാര്‍ഥികള്‍ക്ക് ഇന്‍റേണ്‍ഷിപ്പുകള്‍, പ്രായോഗിക പരിശീലനം എന്നിവ നല്‍കാന്‍ ഹിറ്റ്സ് ശ്രദ്ധ പുലര്‍ത്തുന്നു. സ്റ്റുഡന്‍റ് എക്സ്ചേഞ്ച് പ്രോഗ്രാമുകളും പ്ലേസ്മെന്‍റുകളും ഈ പങ്കാളിത്തം മൂലം നടപ്പിലാക്കാന്‍ കോളജിന് സാധിക്കുന്നു.
റോയല്‍ എന്‍ഫീല്‍ഡ് ക്യാംപസില്‍ ആരംഭിച്ചിരിക്കുന്ന അതിനൂതന നാഷണല്‍ എക്സ്പീരിയന്‍ഷ്യല്‍ ട്രെയ്നിങ് സെന്‍റര്‍ വഴി എല്ലാത്തരം റോയല്‍ എന്‍ഫീല്‍ഡ് ഇരുചക്രവാഹനങ്ങളിലുമുള്ള പ്രായോഗിക പരിശീലനം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നു. ഫ്ളൈറ്റ് സിമുലേഷന്‍ പരിശീലനത്തിനായി അല്‍സിം സ്ഥാപിച്ച ആധുനിക അല്‍സിം എഎല്‍250 മള്‍ട്ടി എന്‍ജിന്‍ & സിംഗിള്‍ എന്‍ജിന്‍ എയര്‍ക്രാഫ്റ്റ് സിമുലേറ്ററും ഹിറ്റ്സ് ക്യാംപസിന് മാത്രം അവകാശപ്പെടാന്‍ കഴിയുന്നതാണ്. വ്യവസായ ലോകത്തിന്‍റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പാഠ്യപദ്ധതി നിരന്തരം നവീകരിക്കാനും കോളജ് ശ്രദ്ധിക്കുന്നു. ഏവിയേഷന്‍ സുരക്ഷ മാനേജ്മെന്‍റില്‍ ഫ്രാന്‍സിലെ ഇഎന്‍എസിയുമായി സഹകരിച്ച് ഒരു അഡ്വാന്‍സ്ഡ് പ്രോഗ്രാമും ഹിറ്റ് നടപ്പിലാക്കി വരുന്നു.
നിരവധി ലോകോത്തര സ്ഥാപനങ്ങളുമായി ശക്തമായ അക്കാദമിക ബന്ധങ്ങളുള്ള ഹിറ്റ്സ് നിരവധി ധാരണാപത്രങ്ങളും ഒപ്പുവച്ചിട്ടുണ്ട്. അലൈഡ് ഹെല്‍ത്ത് സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് ഇന്‍റേണ്‍ഷിപ്പ് അവസരങ്ങള്‍ നല്‍കുന്നതിന് ഗ്ലോബല്‍ ഹോസ്പിറ്റല്‍സുമായി (ഗ്ലെനീഗിള്‍സ് ഹെല്‍ത്ത് സിറ്റി) ഏര്‍പ്പെട്ട പങ്കാളിത്തം ഇതിന് ഒരു ഉദാഹരണമാണ്. നിരവധി പേറ്റന്‍റുകള്‍ സ്വന്തമാക്കിയിട്ടുള്ള ഹിറ്റ്സിന് ശാസ്ത്ര സാങ്കേതിക വകുപ്പ്, ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ), നേവല്‍ റിസര്‍ച്ച് ബോര്‍ഡ് (എന്‍ആര്‍ബി) പോലുള്ള മുന്‍നിര സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ടഡ് റിസര്‍ച്ച് പ്രോജക്ടുകളും ലഭിച്ചിട്ടുണ്ട്.
ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനൊപ്പം കരിയറിലെ ഉയരങ്ങള്‍ കീഴടക്കാന്‍ ഇന്ന് തന്നെ ബന്ധപ്പെടുക:
വിലാസം
Hindustan Institute of Technology & Science,
1, Rajiv Gandhi Salai (OMR), Padur,(Via) Kelambakkam,
Chennai - 603 103, India, Phone: +91-44-2747 4262, Toll Free: 1800 425 4438
Email: info@hindustanuniv.ac.in, Website: www.hindustanuniv.ac.in
അഡ്മിഷനുള്ള ലിങ്ക്: https://apply.hindustanuniv.ac.in/
Admissions 2023-2024 Apply Now
Admissions open for NRI / Foreign Candidates
Admissions open for School of Management
Content Summary : Hindustan Institute of Technology & Science - Admissions 2023