ADVERTISEMENT

പാലാ എന്നു കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്ന മീനച്ചിലാറിനും കുരിശുപള്ളിക്കും കെ. എം. മാണിക്കും ഒപ്പം ഒരു പേരു കൂടിയുണ്ട് – ബ്രില്യന്റ് സ്റ്റഡി സെന്റർ. 1984 ൽ പാലായിൽ സുഹൃത്തുക്കളായ 3 ചെറുപ്പക്കാർ ചേർന്നു നട്ട അറിവിന്റെ വിത്തു കേരളത്തിലും പുറത്തും പടർന്നു പന്തലിച്ചു മഹാവൃക്ഷമായി.

 

എളിയ തുടക്കം ചരിത്ര വിജയം

500 ചതുരശ്രയടി വാടക കെട്ടിടത്തിൽ 1500 രൂപ മൂലധനത്തിൽ 4 അധ്യാപകരുമായി 39 വർഷം മുൻപ് ബ്രില്യന്റ് തുടങ്ങുമ്പോൾ ആകെയുണ്ടായിരുന്നതു 12 കുട്ടികൾ ! ഇന്നു ലക്ഷത്തിലധികം ഡോക്ടർമാരും എൻജിനീയർമാരെയും സൃഷ്ടിച്ച ബ്രില്യന്റിന് 700 പ്രഫസർമാരുൾപ്പെടെ 3000 ത്തിൽ അധികം സ്റ്റാഫും 1200 കോടിയിൽ അധികം ബ്രാൻഡ് മൂല്യവും നാലുലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടവുമുണ്ട്. നൂറിൽപരം ഹോസ്റ്റലുകൾ, ദുബായിൽ ഓഫിസ്, നേട്ടങ്ങളുമായി ബ്രില്യന്റ് മുന്നേറുന്നു. മെഡിക്കൽ– എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ സംസ്ഥാനത്തു 23 തവണ ഒന്നാം റാങ്കുകാരും മറ്റ് പ്രവേശ പരീക്ഷകളിൽ 60 തിൽ പരം തവണ ഒന്നാം റാങ്കുകാരും ബ്രില്യന്റിൽ നിന്ന്. എൻട്രൻസിന്റെ മറുപേരായി പാലായെ ബ്രില്യന്റ് മാറ്റി. പ്രതിവർഷം അറുപതിനായിരത്തിൽ കൂടുതൽ വിദ്യാർഥികൾ ബ്രില്യന്റിനെ വിശ്വസിച്ചെത്തുന്നു. ഓരോ വർഷവും വിജയശതമാനത്തിൽ വൻ വർധനയാണു ബ്രില്യന്റിന്റെ മുഖമുദ്ര. ബ്രില്ല്യന്റ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കഴിഞ്ഞ വർഷം കമ്പനിയായും റജിസ്റ്റർ ചെയ്തു. കോവിഡ് കാലത്ത് ഓൺലൈനായി അധ്യാപനം നടത്തിയും വിദ്യാർഥികൾക്കൊപ്പം നിന്നു. വിവിധ മേഖലകളിലുള്ളവർക്കു പ്രയോജനപ്പെടുന്ന ഓൺലൈൻ ക്ലാസുകളും ബ്രില്യന്റിന്റെ സ്വന്തം. ഇതിനായി 30 തിൽ കൂടുതൽ സ്റ്റുഡിയോകൾ ക്യാംപസിൽ പ്രവർത്തിക്കുന്നു. മുത്തോലി എന്ന ഗ്രാമത്തിന്റെ മുഖഛായ ബ്രില്യന്റ് മാറ്റിയെഴുതി.

 

വിജയ വീഥിയിലെ കനൽ ചുവടുകൾ

1984 ൽ അരുണാപുരത്ത് അൽഫോൻസ കോളജിന് എതിർവശത്ത് ചെറു ഷെഡിൽ ട്യൂഷൻ സെന്ററായാണു തുടക്കം. ഇപ്പോഴത്തെ മാനേജിങ് ഡയറക്ടർമാരിൽ മൂന്നു പേരായിരുന്നു തുടക്കക്കാർ: ജോർജ് തോമസ്, സെബാസ്റ്റ്യൻ മാത്യു, സ്റ്റീഫൻ ജോസഫ്. കടവിട്ടു നൽകാൻ ചായക്കടക്കാരൻ സെക്യൂരിറ്റി ചോദിച്ച1500 രൂപയാണ് ആദ്യ നിക്ഷേപം. ബഞ്ചും ഡസ്കുമടക്കം എല്ലാം സ്വന്തമായി പെയിന്റടിച്ചു. രണ്ടു കർട്ടനുകൾ വലിച്ചു കെട്ടി നാലുമുറിയാക്കി ട്യൂഷൻ പഠിക്കാൻ വന്ന കുട്ടികളാണ് എൻട്രൻസിനു പഠിപ്പിക്കാമോ എന്നു ചോദിച്ചത്. 86 ൽ എൻട്രൻസ് പരിശീലനം തുടങ്ങി. ആദ്യമായി എഴുതിയ പത്തിൽ അഞ്ചുപേർക്ക് എൻട്രൻസ് നേടാനായി ഒരു എംബിബിഎസും 4 എൻജിനിയറിങ് പ്രവേശനവും. ഇതിനിടെ നാലാമനായി സന്തോഷ് കുമാർ ഇവർക്കൊപ്പമെത്തി.  1990–91 ആയപ്പോൾ സി ടി കൊട്ടാരം കോളജ് വാടകയ്ക്കു കിട്ടി. 2000 ത്തിലാണ് മുത്തോലിയിലെ സെന്ററിലേക്കു മാറിയത്. സ്ഥാപനത്തിന്റെ കുതിപ്പിന്റെ രണ്ടാംഘട്ടം ഇവിടെയാണ് ആരംഭിക്കുന്നത്. ബുദ്ധിപൂർവമായ ഇടപെടലുകളും ഹൃദയപൂർവമായ പെരുമാറ്റവും പരസ്പരം വിശ്വാസവും കൊണ്ടു സൃഷ്ടിച്ചെടുത്ത കൂട്ടുകെട്ടാണു സ്ഥാപനത്തിന്റെ നട്ടെല്ല്.

 

ഇതിനിടെ 1989 ൽ നാലുപേർക്കും ജോലി കിട്ടി. പിഎസ്‍സി പരീക്ഷയിൽ കാസർകോഡ് ജില്ലയിൽ ഒന്നാം റാങ്കോടെ ജോർജ് ഹൈസ്കൂൾ അധ്യാപകനായി. സ്റ്റീഫനും ഹയർ സെക്കൻഡറി അധ്യാപകനായി. സന്തോഷിനു കെസ്എഫിയിലെ ജോലി കിട്ടി. സെബാസ്റ്റ്യന് എസ്ഐ സെലക്ഷനും കിട്ടി. മറ്റ് മൂന്നൂപേരും ജോലിക്ക് പോയെങ്കിലും മറ്റു ചില കാരണങ്ങളാൽ സെബാസ്റ്റ്യനു ജോലിക്ക് പോകാനായില്ല. പിന്നീട് പത്തു വർഷം  ബ്രില്ല്യന്റിനെ നയിച്ചത് സെബാസ്റ്റ്യനാണ്. 2000 ത്തിൽ രണ്ടുപേർ ജോലി രാജിവച്ചു. സന്തോഷ് നീണ്ട അവധിയെടുത്തു.

 

ബ്രില്യന്റിന്റെ രണ്ടാം അധ്യായം തുടങ്ങുന്നത് ഇവിടെയാണ്. 15 ഏക്കർ ക്യാംപസിൽ പുതിയ കെട്ടിടമടക്കമുള്ള സൗകര്യങ്ങൾ ഇതോടെയാണു സാധ്യമായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ 5 സെന്ററുകളിലുമായി 375 ബാച്ച് വിദ്യാർഥികളെയാണ് ഒരു ദിവസം പഠിപ്പിക്കുന്നത്. 200 ബാച്ച് റിപ്പിറ്റേഴ്സ് ഉണ്ട്. പുറമേ സ്കൂൾ ബാച്ചുകളും. പാലാ, എറണാകുളം, തൃശൂർ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങൾക്ക് പുറമേ ഈ മാസം തലശ്ശേരിയിലും സ്ഥാപനം തുടങ്ങി.

 

എല്ലായിടവും ബ്രില്ല്യന്റിന്റെ സ്വന്തം കുട്ടികൾ

ബ്രില്ല്യന്റിലെ പഠനം കൊണ്ടാണ് ഡോക്ടറും എൻജിനീയറും ആകാൻ സാധിച്ചതെന്നു പറയുന്ന ആയിരങ്ങൾ ഈ സ്ഥാപനത്തിന്റെ അഭിമാനമാണ്. ആദ്യ ബാച്ചിൽ നിന്ന് എംബിബിഎസിന് തിരഞ്ഞെടുക്കപ്പെട്ട ചെങ്ങളം സ്വദേശി ബിജു. 2005 ൽ കേരള എൻജിനീയറിംഗ് പ്രവേശനത്തിൽ ഒന്നാം റാങ്കു കരസ്ഥമാക്കിയ നിനോയ് ജോബ് കണ്ണമ്പള്ളി,  2009 ൽ ഓൾ എയിംസ് പ്രവേശന പരീക്ഷയിലും കേരള മെഡിക്കൽ പ്രവേശന പരീക്ഷയിലും ഒന്നാം റാങ്ക് നേടിയ ജയ്ബൻ ജോർജ്, കേരള മെഡിക്കൽ പ്രവേശന പരീക്ഷയിൽ 960 ൽ 960 ഉം നേടിയ മുഹമ്മദ് മുനവീർ. 2011 കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കെ. കെ. ദിലീപ് തുടങ്ങി പറഞ്ഞാലും തീരാത്തത്ര വ്യക്തികൾ ബ്രില്യന്റിന്റെ സ്വത്താണ്.

 

സാമൂഹിക പ്രതിബദ്ധതയോടെ ബ്രില്യന്റ്

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ കുട്ടികൾക്കായി ബ്രില്യന്റ് സ്റ്റുഡന്റ് മൈത്രി സ്കോളർഷിപ്പ് നൽകുന്നു.

3000 പരം കുട്ടികൾ സ്കോളർഷിപ് നേടി കുറഞ്ഞ ചെലവിൽ പഠനം നടത്തുന്നു. പട്ടിക ജാതി, വർഗ വിഭാഗങ്ങളിൽപ്പെട്ട കുട്ടികൾക്കായി സർക്കാർ സഹായത്തോടെ വിവിധ സ്കോളർഷിപ്പുകളുമുണ്ട്. 2021 ലെ പെട്ടിമുടി ദുരന്തത്തിൽ മാതാപിതാക്കൾ മരിച്ച ഗോപികയെ ദത്തെടുത്ത് താമസിപ്പിച്ച് പഠിപ്പിച്ചു. ഇപ്പോൾ ആ കുട്ടി പാലക്കാട്ട്  മെഡിക്കൽ കോളജിൽ മിടുക്കിയായി പഠിക്കുന്നു.

 

ബ്രില്യന്റിന്റെ പ്രത്യേകതകൾ

റിപ്പീറ്റേഴ്സിനെ മുഴുവൻ സമയ വിദ്യാർഥികളായിത്തന്നെ പരിഗണിച്ച് ദിവസവും ആറു മുതൽ ഏഴു മണിക്കൂർ വരെ പഠനം. ആഴ്ചതോറും ഓൺലൈനായും നേരിട്ടും പരീക്ഷകൾ. ഒരുകൂട്ടം വിദ്യാർഥികളുടെ ചുമതല ഒരു ട്യൂട്ടറിന്. മാതാപിതാക്കളുമായും നിരന്തരം സമ്പർക്കമുണ്ടാകും. ഇ– ലേണിങ് ആപ്പ്, സംശയനിവാരണത്തിന് 24 മണിക്കൂർ സൗകര്യം. പരിശീലനത്തിന് ഓൺലൈനായും സൗകര്യങ്ങൾ എന്നിവ പ്രത്യേകതകൾ. ശാന്ത സുന്ദരമായ ക്യാംപസുകൾ ബ്രില്യന്റിന്റെ പ്രത്യേകത. തിരുവനന്തപുരത്ത് മാർ ഇവാനിയോസ് കോളജിനു സമീപം. കൊല്ലത്തു യൂനുസ് എൻജിനീയറിങ് കോളജിനോട് ചേർന്ന്, കൊച്ചിയിൽ തേവര എസ്എച്ച് കോളജിന് സമീപം. തൃശൂരിൽ ജൂബിലി മിഷൻ ഹോസ്പിറ്റലിന് അടുത്ത് കൽ‍ദിയിൻ ചർച്ചിനു സമീപം. കോഴിക്കോട് ദേവഗിരി ക്യാംപസിനു സമീപം. തലശ്ശേരിയിൽ ബിഷപ് ഹൗസിനു സമീപം എന്നിവിടങ്ങളിലാണു ക്യാംപസുകൾ. ശീതീകരിച്ച  ക്ലാസ് മുറികൾ, സൗജന്യ വൈഫൈ, സുരക്ഷിത യാത്രാ സംവിധാനങ്ങൾ, ലക്ഷക്കണക്കിന് പുസ്തകങ്ങൾ  ഉൾക്കൊള്ളുന്ന ലൈബ്രറി തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ എന്നിവ വിദ്യാർഥികൾക്കു നൽകുന്നു.‌

 

പുരസ്കാരങ്ങൾ

ഓൾ ഇന്ത്യ ഒന്നാം റാങ്ക് ജേതാവിന് ഓരോ കോടി രൂപയും സ്വർണമെഡലുമാണ് സമ്മാനം. രണ്ടാം റാങ്കുകാർക്ക് 50 ലക്ഷവും. മൂന്നു മുതൽ അഞ്ചു വരെ റാങ്കുകാർക്ക് 25 ലക്ഷവും സമ്മാനം നൽകും. ഇതു കുറഞ്ഞു വന്ന് 601–1000 റാങ്കുകാർക്ക് 5000 രൂപ വരെ സമ്മാനവും മെഡലും നൽകും. നീറ്റ് കേരള ഒന്നാം റാങ്കുകാർക്ക് അടുത്ത വർഷം മുതൽ 25 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 10 ലക്ഷം രൂപയും സ്വർണമെഡലുമാണ് സമ്മാനം. പടിപടിയായി കുറഞ്ഞ് 51–100 റാങ്കുകാർക്ക് 5000 രൂപവരെ നൽകും. ഇതിനു പുറമേ കേരള സിലിബസിലുള്ള വിദ്യാർഥികളിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 600 മാർക്കു നേടുന്നവർക്ക് മുഴുവൻ ഫീസിളവും നൽകും. സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളിൽ 300 മാർക്ക് ഫിസ്ക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് നേടുന്നവർക്കും മുഴുവൻ തുകയും ഒഴിവാക്കി നൽകും. ഇതിനു പുറമേ മാർക്കിന്റെ അടിസ്ഥാനത്തിൽ വിവിധ ഫീസ് ഇളവുകളും നൽകുന്നു.

 

എൻട്രൻസ് പരീക്ഷയുടെ മറുവാക്കായി. പേര് തന്നെ വിശേഷണമാക്കി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിശ്വാസം ആർജിച്ച ബ്രില്യന്റ് ജൈത്രയാത്ര തുടരുന്നു. എ ബ്രില്യന്റ് ജേർണി എന്ന് ആരും പറഞ്ഞു പോകുന്ന യാത്ര…

 

Content Summary : Success story of Brilliant Study Centre Pala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com