ജെഇഇ അഡ്വാൻസ്ഡ്: കേരളം കട്ടോഫ് നൽകിയില്ല
Mail This Article
ഐഐടി പ്രവേശനത്തിന്, വിദ്യാർഥികൾ ഹയർ സെക്കൻഡറി യോഗ്യത നേടിയ ബോർഡിലെ 12–ാം ക്ലാസ് പരീക്ഷയിൽ ഏറ്റവും ഉയർന്ന 20–ാം പെർസെന്റൈലിന്റെ കട്ടോഫ് മാർക്ക് 500ൽ എത്രയെന്ന് അറിയേണ്ടതുണ്ട്.
Read Also : പ്ലസ് വൺ മൂന്നാം അലോട്മെന്റിനു ശേഷം താൽക്കാലിക ബാച്ച് നൽകും
പക്ഷേ, യഥാസമയം ബോർഡുകൾ ഈ വിവരം നൽകിയില്ലെങ്കിൽ ഓരോ വിദ്യാർഥിയും 20–ാം പെർസെന്റൈലിൽ പ്പെടുന്നുവെന്നു കാട്ടുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ബോർഡിൽ നിന്നു വാങ്ങി സമർപ്പിക്കണം. ഇല്ലാത്ത പക്ഷം, ഓരോ കാറ്റഗറിയിലും സിബിഎസ്ഇയിലെ കട്ടോഫ് മാർക്ക് ഇക്കാര്യത്തിന് ഉപയോഗിക്കും.
കേരളം ജൂൺ 26 വരെ വിവരം നൽകിയിട്ടില്ല. സിബിഎസ്ഇയിലെ ഈ വർഷത്തെ കട്ടോഫ് മാർക്ക് (500ൽ) : ജനറൽ 431, പിന്നാക്കം 418, പട്ടികജാതി 397, പട്ടികവർഗം 377, ഭിന്നശേഷി 377. കഴിഞ്ഞ വർഷം ഇത് യഥാക്രമം 436, 429, 414, 396, 396.
Content Summary : JoSAA 2023: Kerala yet to submit top 20 percentile details