ADVERTISEMENT
table-01
table-2
table-3
table-04

ഐഐടികൾ, എൻഐടികൾ, ഐഐഐടികൾ ഉൾപ്പെടെ 119 മികച്ച സ്‌ഥാപനങ്ങളിലെ ബിടെക് ഉൾപ്പെടെയുള്ള പ്രോഗ്രാമുകളിലേക്കുള്ള രണ്ടാം റൗണ്ട് അലോട്മെന്റ് ജൂലൈ 6 ന്. ആദ്യ അലോട്മെന്റ് ‘ജോസ’ (ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റി : https://josaa.nic.in) ജൂൺ 30നു പ്രസിദ്ധീകരിച്ചിരുന്നു. ഇത്തവണ അലോട്മെന്റിന് ആകെ 57,152 സീറ്റുണ്ട്. ഇവയുടെ വിഭജനം, സ്ഥാപനവും കാറ്റഗറിയും തിരിച്ച് ഒന്നാം പട്ടികയിൽ കൊടുത്തിരിക്കുന്നു.

മൂന്നാമത്തെ പട്ടികയിൽ പാലക്കാട് ഐഐടിയിലെ ക്ലോസിങ് റാങ്കുകൾ (ഓപ്പൺ ജെൻഡർ ന്യൂട്രൽ / ഓപ്പൺ സൂപ്പർ ന്യൂമററി ഉൾപ്പെടെ വനിത മാത്രം) കാണുക. ഇതുതന്നെ 3 ഘട്ടങ്ങളിലെ റാങ്കുകൾ വെവ്വേറെ കൊടുത്തിട്ടുണ്ട്- ഈ വർഷത്തെ ഒന്നാം റൗണ്ടും കഴിഞ്ഞ വർഷത്തെ ഒന്നും ആറും (അവസാനത്തെ) റൗണ്ടുകളും. ഈ വർഷവും 6 റൗണ്ട് ഉണ്ടായിരിക്കും. 

കഴിഞ്ഞ വർഷത്തെ റാങ്കുകൾ പല കാരണങ്ങളാലും ആവർത്തിക്കില്ല. എങ്കിലും തുടർന്ന് അലോട്മെന്റ് കിട്ടാനുള്ള സാധ്യതയെക്കുറിച്ചു ചില പൊതുസൂചനകൾ കിട്ടും. ഒന്നാം റൗണ്ടിൽനിന്ന് ആറാം റൗണ്ടിലേക്കുള്ള മാറ്റത്തിന്റെ ട്രെൻഡ് ശ്രദ്ധിക്കുക.നാലും രണ്ടും പട്ടികകൾ യഥാക്രമം കോഴിക്കോട് എൻഐടി, പാലാ ഐഐഐടി എന്നിവയെ സംബന്ധിച്ച സമാനവിവരങ്ങൾ കാണിക്കുന്നു.

Content Summary : JoSAA Counselling 2023: JoSAA Round 2 Result On July 6

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com