ADVERTISEMENT

ഐടി, നിര്‍മ്മാണം, ഉത്പാദനം എന്നിങ്ങനെ പല മേഖലകള്‍ ഉണ്ടെങ്കിലും ഇന്നും നമ്മുടെ രാജ്യത്ത് ഏറ്റവുമധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണ് കൃഷി. പുതിയ സാങ്കേതികവിദ്യകളും സങ്കേതങ്ങളും ഉപയോഗിക്കുന്ന കാര്‍ഷികമേഖല  മികച്ച തൊഴിലും വരുമാനവും ലക്ഷണക്കണക്കിന് പേര്‍ക്ക് നല്‍കി കൊണ്ടിരിക്കുന്നു. കാര്‍ഷിക രംഗത്ത് തങ്ങളുടെ കരിയര്‍ പടുത്തുയര്‍ത്താന്‍ ആഗ്രഹിക്കുന്ന യുവാക്കളുടെ ആദ്യ ചോയ്സാണ് ഇന്ന് കാരുണ്യ സ്കൂള്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്‍റെ (ഐസിഎആര്‍) അക്രഡിറ്റേഷനുള്ള ഇവിടുത്തെ ബിഎസ് സി (ഓണേഴ്സ്) അഗ്രികള്‍ച്ചര്‍ പ്രോഗ്രാം ഉന്നത നിലവാരത്തിലുള്ള കാര്‍ഷിക വിജ്ഞാനവും പ്രായോഗിക പരിശീലനവും പകര്‍ന്നു നല്‍കുന്നതാണ്. 

കോയമ്പത്തൂരില്‍  730 ഏക്കറിലായി പരന്നു കിടക്കുന്ന കാരുണ്യ സ്കൂള്‍ ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസിന്‍റെ ക്യാംപസിൽ (Karunya School of Agricultural Sciences )  വിദ്യാര്‍ഥികള്‍ക്ക് കൃഷി രീതികളില്‍ പ്രായോഗിക പരിശീലനം നല്‍കാനുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. ഇന്‍സ്ട്രക്ഷണല്‍ ഫാം, ഫീല്‍ഡ് ലബോറട്ടറികള്‍, ഇഎല്‍പി യൂണിറ്റുകള്‍, പോളിഹൗസ്, ഗവേഷണ പ്ലോട്ടുകള്‍, മിസ്റ്റ് ചേംബര്‍ എന്നിവയെല്ലാം പുസ്തകങ്ങളിലെ വിജ്ഞാനം യഥാര്‍ത്ഥ ലോക കാര്‍ഷിക രീതികളില്‍ പ്രയോഗിച്ച് നോക്കാനുളള അവസരം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നു. ബയോകണ്‍ട്രോള്‍ ലാബ്, ബയോഫെര്‍ട്ടിലൈസര്‍ ലാബ്, വിത്തുത്പാദന കേന്ദ്രം, കൂണ്‍ യൂണിറ്റ്, അസോള യൂണിറ്റ്, വെര്‍മി കംപോസ്റ്റ് യൂണിറ്റ്, ആട്-കോഴി വളര്‍ത്തല്‍ യൂണിറ്റ്  എന്നിങ്ങനെ പ്രത്യേക യൂണിറ്റുകളും ക്യാംപസില്‍ സജ്ജീകരിച്ചിരിക്കുന്നു. കാര്‍ഷിക രീതികളെയും സമ്പ്രദായങ്ങളെയും കുറിച്ചുള്ള സമഗ്രമായ അറിവ് ഇവയെല്ലാം വിദ്യാര്‍ഥികള്‍ക്ക്  നല്‍കുന്നു. 

karunya-institute-of-technology-and-sciences–logo

ഹൈഫയിലെ ടെക്നിയോണ്‍, ജറുസലേമിലെ ഹീബ്രൂ സര്‍വകലാശാല, ബീര്‍ ഷെവയിലെ ബെന്‍-ഗൂരിയന്‍ സര്‍വകലാശാല, കാനഡയിലെ സസ്കച്വാന്‍ സര്‍വകലാശാല, അമേരിക്കയിലെ മുറേയ് സ്റ്റേറ്റ് സര്‍വകലാശാല, ടെക്സാസ് എ & എം സര്‍വകലാശാല, പര്‍ഡ്യൂ സര്‍വകലാശാല എന്നിങ്ങനെ ലോകത്തിലെ പ്രമുഖ സര്‍വകലാശാലകളുമായി അക്കാദമിക പങ്കാളിത്തവും കാരുണ്യ സ്കൂള്‍ ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസിനുണ്ട്. ഈ പങ്കാളിത്തം വിദ്യാര്‍ഥികള്‍ക്ക് ഇന്‍റേണ്‍ഷിപ്പ് സൗകര്യങ്ങളും വിദേശത്തെ ആഗോള പ്രശസ്തമായ സര്‍വകലാശാലകളില്‍ ഉന്നത പഠനം നടത്തി തങ്ങളുടെ അറിവിന്‍റെ ചക്രവാളങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള അവസരവും നല്‍കുന്നു. 

കാരുണ്യ സ്കൂള്‍ ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് റൂട്സ് ഇറിഗേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ബയോബ്ലൂംസ് അഗ്രോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ആമസോണ്‍ ഇന്ത്യ, ഫുഡ് സേഫ്ടി സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) എന്നിങ്ങനെയുള്ള മുൻനിര  കമ്പനികളിലും സ്ഥാപനങ്ങളിലും പ്ലേസ്മെന്‍റ് ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേ പല വിദ്യാര്‍ഥികളും ദേശീയ, രാജ്യാന്തര പ്രശസ്തമായ  സ്ഥാപനങ്ങളില്‍ ഉന്നത പഠനം  നടത്തി വരുന്നു. 

പരിവര്‍ത്തനാത്മക വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന കാരുണ്യ സ്കൂള്‍ ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസ് കൃഷി മേഖലയിലെ അനന്തസാധ്യതകളുടെ വാതില്‍ ഓരോ വിദ്യാര്‍ഥിയുടെ മുന്നിലും തുറന്നിടുന്നു. 

പ്രോഗ്രാമുകളെയും സ്കോളര്‍ഷിപ്പുകളെയും പ്രവേശന പ്രക്രിയയെയും കുറിച്ച് കൂടുതലറിയാന്‍ സന്ദര്‍ശിക്കുക https://www.karunya.edu/agriculture

ഇ – മെയിൽ : dean_agri@karunya.edu

സംശയനിവാരണത്തിന് വിളിക്കുക : 1800 88 99 888

Content Summary : Karunya School of Agricultural Sciences - Course Details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com