പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ മെഡിക്കൽ വിക്ടറി ഡേ ആഘോഷിച്ചു
Mail This Article
ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം സാധ്യമാക്കിയ വിദ്യാർഥികളെ പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ ആദരിച്ചു. തിരുവല്ല വിജയ ഇന്റർനാഷ്ണൽ കൺവെൻഷൻ സെന്ററിൽ ജൂലൈ 8ന് നടന്ന ബ്രില്യന്റ് മെഡിക്കൽ വിക്ടറി ഡേയിൽ ബ്രില്യന്റിലെ വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പടെ ആറായിരത്തോളം ആളുകളാണ് പങ്കെടുത്തത്. മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ മന്ത്രിമാരായ വീണാ ജോർജ്, പി. പ്രസാദ്, എഡിജിപി എം.ആർ. അജിത് കുമാർ തുടങ്ങി കാലാ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ മുഖ്യാകർഷണങ്ങളായി.
ഈ വർഷം നീറ്റ് എക്സാമിൽ 711 മാർക്കോടെ ദേശീയ തലത്തിൽ 23ാം റാങ്കും കേരളത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ ആർ.എസ്. ആര്യനെ 10 ലക്ഷം രൂപ ക്യാഷ് പ്രൈസും ഗോൾഡ് മെഡലും നൽകിയാണ് ബ്രില്യന്റ് ആദരിച്ചത്. 710 മാർക്കോടെ ഓൾ ഇന്ത്യാ റാങ്ക് 36 നേടിയ ജേക്കബ് ബിവിനെ 5 ലക്ഷം രൂപ ക്യാഷ് പ്രൈസും ഗോൾഡ് മെഡലും, എം.എസ് ശ്രീഹരി, നിതീഷ് പി എന്നിവരെ 4 ലക്ഷം രൂപ ക്യാഷ് പ്രൈസും ഗോൾഡ് മെഡലും കൂടാതെ മികവാർന്ന വിജയം കരസ്ഥമാക്കിയ ഒട്ടനവധി വിദ്യാർഥികൾക്ക് കോടിക്കണക്കിന് രൂപയുടെ ക്യാഷ് അവാർഡുകളും ഗോൾഡ് മെഡലുകളുമാണ് വിക്ടറി ഡേ ചടങ്ങിൽ വെച്ച് സമർപ്പിച്ചത്.
Content Summary: Pala Brilliant Study Centre Medical Victory Day Celebration