സെന്റഗിറ്റ്സ് കോളേജുകൾക്ക് വീണ്ടും നാക്, എൻബിഎ അക്രഡിറ്റേഷൻ അംഗീകാരങ്ങൾ
Mail This Article
കോട്ടയം ∙ സെന്റഗിറ്റ്സ് കോളേജുകൾക്ക് ദേശീയതലത്തിലുള്ള നാക്, എൻ.ബി.എ അക്രഡിറ്റേഷൻ അംഗീകാരങ്ങൾ വീണ്ടും ലഭിച്ചു. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന കലാലയങ്ങളെ പഠനമികവിന്റേയും മറ്റ് മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ തരംതിരിക്കുന്നതിന് ഇന്ത്യാ ഗവണ്മെന്റ് ചുമതലപ്പെടുത്തിയിട്ടുള്ള സ്ഥാപനമായ നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിലിന്റെ (NAAC) എ ഗ്രേഡ് സെന്റഗിറ്റ്സ് കോളേജ് ഓഫ് അപ്ലൈഡ് സയൻസസിന്.
കോളേജിലെ ഭൗതിക സാഹചര്യങ്ങൾ, അധ്യാപക മേന്മ, വിദ്യാർത്ഥികളുടെ നിലവാരം, പഠന രീതികൾ, ഗവേഷണ സൗകര്യങ്ങൾ, പ്ലേസ്മെൻറ് തുടങ്ങിയവ വിലയിരുത്തിയാണ് ഈ അംഗീകാരം ലഭിച്ചത്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളേജ് ഉന്നത വിജയശതമാനം വർഷങ്ങളായി നിലനിർത്തുന്നതിനൊപ്പം ബിരുദ കോഴ്സുകളിൽ ഒട്ടേറെ റാങ്കുകൾ കരസ്ഥമാക്കി മികവ് പുലർത്തിവരുന്നു. വിവിധ ബിരുദ കോഴ്സുകളിൽ സർവകലാശാലയിലെ ആദ്യ 3 യൂണിവേഴ്സിറ്റി റാങ്കുകളും കരസ്ഥമാക്കുക എന്ന അപൂർവനേട്ടം ഉൾപ്പടെ സ്വായത്തമാക്കുവാൻ കലാലയത്തിന് സാധിച്ചിട്ടുണ്ട്. ബി.കോം ടാക്സേഷൻ, ബി.കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി.എ കോർപ്പറേറ്റ് എക്കണോമിക്സ് , ബി.ബി.എ, ബി.സി.എ , ബി.എസ്.സി സൈക്കോളജി, എം.കോം, എം.എസ്.സി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്നീ കോഴ്‌സുകളാണ് സെന്റ്ഗിറ്റ്സ് കോളേജ് ഓഫ് അപ്ലൈഡ് സയൻസസിൽ ഉള്ളത്.
കൂടാതെ, സെന്റഗിറ്റ്സ് എഞ്ചിനീയറിങ് കോളേജിലെ എം.സി.എ കോഴ്സ് വീണ്ടും എൻ.ബി.എ അക്രഡിറ്റേഷൻ കരസ്ഥമാക്കി. 2017 മുതൽ ന്യൂഡൽഹി നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻറെ (എൻ.ബി.എ), അക്രഡിറ്റഡ് പദവിയുള്ള കോഴ്സിന് വീണ്ടും മൂന്നുവർഷത്തേക്ക് കൂടി ഈ അംഗീകാരം വിദഗ്ദ്ധപരിശോധനയ്ക്കുശേഷം സമിതി ശുപാർശ ചെയ്യുകയായിരുന്നു. ഓട്ടോണോമി (സ്വയംഭരണം) ലഭിച്ച കേരളത്തിലെ ചുരുക്കം ചില കലാലയങ്ങളിലൊന്നായ സെന്റഗിറ്സ്, എ.പി.ജെ അബ്ദുൽ കലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. സ്വയംഭരണ പദവി നേടിയതിനു ശേഷം വിവിധ എം.സി.എ ബാച്ചുകൾ ഇതിനോടകം വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞു.
വിദ്യാഭ്യാസരംഗത്തെ സൂക്ഷ്മാംശങ്ങളിൽ പോലും പുലർത്തുന്ന ഗുണനിലവാരമാണ് സെയിന്റ്ഗിറ്റ്സിന്റെ തുടർവിജയങ്ങളുടെ പിന്നിലെ അടിസ്ഥാനപാഠമെന്ന് സെന്റഗിറ്റ്സ് ഡയറക്ടർ തോമസ്.ടി. ജോൺ പറഞ്ഞു. നാക്, എൻ.ബി.എ അംഗീകാരങ്ങൾ നേടിയ കോളേജിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും സെന്റഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ പുന്നൂസ് ജോർജ് അഭിനന്ദിച്ചു.
Content Summary : Saintgits College of Engineering NAAC & National Board of Accreditation (NBA)