ADVERTISEMENT

തിരുവനന്തപുരം: കോവിഡാനന്തര ലോകത്തിൽ ആതുര ശുശ്രൂഷാ രംഗത്തെ പല പ്രധാന തൊഴിലുകൾക്കും പ്രസക്തി വർധിച്ചിട്ടുണ്ട്. ഇവയിലൊന്നാണ് മെഡിക്കൽ കോഡിങ് ആൻഡ് ബില്ലിങ്. വളരെ വേഗം ജോലി ലഭിക്കുന്നതും മികച്ച പ്രതിഫലവുമുള്ള ഒരു തൊഴിലാണിത്. ഈ രംഗത്തെ അവസരങ്ങൾ കണക്കിലെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരള അവതരിപ്പിച്ച സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ മെഡിക്കൽ കോഡിങ് ആൻഡ് ബില്ലിങ് കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം. പൂർണമായും ഓൺലൈൻ കോഴ്സാണിത്. 60 ശതമാനം മാർക്കോടെയുള്ള സയൻസ് ബിരുദമാണ് യോഗ്യത. 254 മണിക്കൂറാണ് കോഴ്സിന്റെ ദൈർഘ്യം. കോഴ്സ് ഫീസ് 28,733 രൂപ.

Read Also : ശമ്പളം ഏറെ മികച്ചത് ; ധൈര്യമായി തിരഞ്ഞെടുക്കാം 8 ജോലികൾ

കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 70 ശതമാനം പേർക്കും അസാപ് കേരള തൊഴിൽ ഉറപ്പ് നൽകുന്നു. കൊച്ചിൻ ഷിപ്‌യാർഡിന്റെ സിഎസ്ആർ ഫണ്ടിന്റെ സഹായത്തോടെ എറണാകുളം ജില്ലയിലെ വനിതകൾക്ക് മാത്രമായി സ്കോളർഷിപ് സൗകര്യം ഉണ്ട്. മറ്റ് ഉദ്യോഗാർഥികൾക്ക് സ്കിൽ ലോൺ സൗകര്യവും അസാപ് കേരള ഏർപ്പെടുത്തിയിട്ടുണ്ട്.

രോഗികളുടെ വിവരങ്ങൾ കോഡുകളാക്കി ഭാവിയിലെ ആവശ്യങ്ങൾക്കുള്ള വിവരശേഖരമാക്കി സൂക്ഷിക്കുകയാണ് മെഡിക്കൽ കോഡറുടെ പ്രധാന ജോലി. ഇന്ത്യയിൽ നിലവിൽ ഈ മേഖലയിൽ ഒട്ടേറെ ഒഴിവുകൾ ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9495999713.

Content Summary : Apply for asap Kerala's Certificate Program in Medical Coding and Medical Billing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com