ADVERTISEMENT

തിരുവനന്തപുരം∙ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ജൂലൈ 25 ന് വൈകിട്ട് 4 വരെയാണ് പ്രവേശനം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ അലോട്മെന്റ് ഫലം ലഭ്യമാണ്. ശേഷിച്ചിരുന്ന 19,340 സീറ്റുകളിലേക്ക് 24,218 അപേക്ഷകളാണ് രണ്ടാം സപ്ലിമെന്ററി അലോട്മെന്റിൽ പരിഗണിച്ചത്. ഇതിൽ 6791 പേർക്കാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 12549 പ്ലസ് വൺ സീറ്റുകൾ ഇനിയും അവശേഷിക്കുന്നു. സീറ്റ് ഒഴിവുള്ള സ്കൂളുകളിലേക്ക് അപേക്ഷകർ കുറവായതാണ് ഇത്രയും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതിന് കാരണം.

Read Also : ഹിറ്റ് മേക്കർ ആയിരുന്നപ്പോഴും ലോഡ്ജിൽ താമസിച്ച അച്ഛൻ: ഐഎഎസ് പൊലിമ കാണിക്കാതെ ജീവിക്കാൻ പഠിപ്പിച്ചയാൾ

മലപ്പുറം ജില്ലയിലെ 1392 സീറ്റുകളിലേക്ക് 9707 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 1369 പേർക്കു പ്രവേശനം ലഭിച്ചു. 23 സീറ്റുകൾ മാത്രമാണ് ഇവിടെ ശേഷിക്കുന്നത്. കോഴിക്കോട് 3206 അപേക്ഷകരിൽ 989 പേർക്കും പാലക്കാട് 3908 അപേക്ഷകരിൽ 820 പേർക്കും മാത്രമാണ് പ്രവേശനം ലഭിച്ചത്.

ഇനിയും പ്രവേശനം ലഭിച്ചിട്ടില്ലാത്തവർക്കായി താൽക്കാലിക ബാച്ചുകളും അധിക സീറ്റും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിന്റെ അനുമതിയോടെ പ്രഖ്യാപനം ഉണ്ടായേക്കും.

Content Summary : Plus-One second supplementary allotment list to be published on July 24

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com