കോന്നി, പാലക്കാട്, ഇടുക്കി അഫിലിയേഷൻ പുതുക്കില്ലെന്ന് ആരോഗ്യ സർവകലാശാല
Mail This Article
തൃശൂർ / തിരുവനന്തപുരം ∙ ആവശ്യത്തിന് അധ്യാപകരോ അടിസ്ഥാനസൗകര്യങ്ങളോ ഇല്ലാത്ത കോന്നി, പാലക്കാട്, ഇടുക്കി മെഡിക്കൽ കോളജുകളിലെ എംബിബിഎസ് കോഴ്സിന്റെ അഫിലിയേഷൻ ഇക്കൊല്ലം പുതുക്കിനൽകാനാകില്ലെന്ന് കേരള ആരോഗ്യ സർവകലാശാല അറിയിച്ചു. മൂന്നിടത്തും 100 എംബിബിഎസ് സീറ്റ് വീതമാണുള്ളത്.
പ്രശ്നപരിഹാരത്തിന് ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കു സർവകലാശാല കത്തയച്ചു. പോരായ്മകൾ പരിഹരിച്ചാൽ കോഴ്സുകൾക്കു തുടർന്നും അംഗീകാരം ലഭിക്കുമെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ പറഞ്ഞു. എല്ലാ തടസ്സങ്ങളും നീക്കുമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കോന്നിയിൽ അധ്യാപകർ 33.78 ശതമാനവും റസിഡന്റുമാരുടെ 40.81 ശതമാനവും കുറവുണ്ട്. പാലക്കാട്ട് ഇതു യഥാക്രമം 14%, 41.93% വീതമാണ്; ഇടുക്കിയിൽ 40.5%, 67% എന്നിങ്ങനെയും. രോഗികളുടെ കുറവും പ്രശ്നമാണ്.
പരിശോധനയോടു സഹകരിക്കാത്തതിനാൽ പാലക്കാട് കരുണ മെഡിക്കൽ കോളജിനു പുതിയ അധ്യയന വർഷത്തേക്കു തുടർച്ചാനുമതി നൽകാൻ കഴിയില്ലെന്നും സർവകലാശാല അറിയിച്ചു.
Content Summary : Kerala University Health Sciences denies affiliation to 4 colleges