ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി സർവകലാശാല ബിരുദ പ്രവേശനത്തിന് കേരളത്തിൽ നിന്ന് ഇക്കുറി അപേക്ഷിച്ചതു 3,837 വിദ്യാർഥികൾ. ഡിയുവിന്റെ ആദ്യ മെറിറ്റ് പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. 71,000 സീറ്റുകളാണുള്ളത്. സിയുഇടി–യുജി പ്രവേശന പരീക്ഷയിൽ സ്കോർ ഉയർന്ന പശ്ചാത്തലത്തിൽ പ്രവേശനം കടുക്കുമെന്നാണു വിലയിരുത്തൽ. 

Read Also : പ്രഫഷനലുകൾക്കും ബി ടെക്, ബിഇ കോഴ്സുകൾ പഠിക്കാൻ അവസരം

ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചിരിക്കുന്നതു കിരോരി മാൾ കോളജിലേക്കാണ്– 1,61,533. ഹിന്ദു കോളജാണു തൊട്ടു പിന്നിൽ– 1,58,548. ഹൻസ് രാജ് കോളജ് (1,57,162), രാംജാസ് കോളജ് (1,56,068) എന്നിവ തൊട്ടുപിന്നിലുണ്ട്. ഓഗസ്റ്റ് 1 ന് വൈകിട്ട് 5 മുതൽ 4നു വൈകിട്ട് 5 വരെ ലഭിച്ച സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കാൻ വിദ്യാർഥികൾക്ക് അവസരമുണ്ട്.

 

കോളജുകൾ അഡ്മിഷൻ ഉറപ്പാക്കുക 5നാണ്.6നു വൈകിട്ട് 5 വരെ ഫീസ് അടയ്ക്കാം. ഒഴിവുള്ള സീറ്റുകളിലേക്കായി രണ്ടാംഘട്ട പട്ടിക ഓഗസ്റ്റ് 7നു പ്രസിദ്ധീകരിക്കും. അപേക്ഷയിൽ മുന്നിലുള്ള ബോർഡുകൾ: സിബിഎസ്ഇ (1,98,490), സിഐഎസ്‌സിഇ (9,413), ബിഹാർ ബോർഡ് (7,880), യുപി ബോർഡ്(7,622), രാജസ്ഥാൻ (3,568), ഹരിയാന (2,490), കേരള (2,354), ജമ്മു കശ്മീർ സംസ്ഥാന ബോർഡ് (1,636), മധ്യപ്രദേശ്– (1,595), ജാർഖണ്ഡ് (1,267). 

 

Content Summary : DU Admission 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com