ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം പാദ വാർഷിക പരീക്ഷ ഓഗസ്റ്റ് 16  മുതൽ 24 വരെ നടക്കും. അക്കാദമിക് കലണ്ടർ അനുസരിച്ച് 17ന് ആണ് പരീക്ഷ ആരംഭിക്കേണ്ടിയിരുന്നത്.

Read Also : ഹയർ സെക്കൻഡറി പ്രവേശനം: ട്രാൻസ്ഫർ അലോട്മെന്റ് ആഗസ്റ്റ് 2 ന്

സ്കൂളുകൾക്ക്  പ്രവൃത്തി ദിവസമായി പ്രഖ്യാപിച്ചിട്ടുള്ള 19നും പരീക്ഷ നിശ്ചയിച്ചിരുന്നു. എന്നാൽ അന്ന് മിക്ക സ്കൂളുകളിലും പിഎസ്‌സി പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് ഒരു ദിവസം മുൻപേ പരീക്ഷ ആരംഭിക്കാൻ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം(ക്യുഐപി) മേൽനോട്ട സമിതി യോഗം തീരുമാനിച്ചത്. 

 

യുപി, ഹൈസ്കൂൾ തലങ്ങളിലെ പരീക്ഷകളാകും 16ന് ആരംഭിക്കുക. എൽപി സ്കൂൾ പരീക്ഷകൾ 19 മുതൽ 24 വരെയായിരിക്കും. 25ന് ഓണാഘോഷത്തോടെ സ്കൂളുകൾ ഓണാവധിക്കായി അടയ്ക്കും.

 

സെപ്റ്റംബർ നാലിനാണ് വീണ്ടും തുറക്കുക.1 മുതൽ 10 വരെ ക്ലാസുകളിലെ പരീക്ഷയ്ക്കുള്ള ചോദ്യ പേപ്പർ പൊതു വിദ്യാഭ്യാസ വകുപ്പ് തന്നെ തയാറാക്കി അച്ചടിച്ച് സ്കുളുകളിലെത്തിക്കും. എന്നാൽ പ്ലസ്ടു പരീക്ഷകളുടെ ചോദ്യപേപ്പർ അതതു സ്കൂളുകൾ തന്നെ തയാറാക്കണമെന്നാണു നിർദേശം. കഴിഞ്ഞ വർഷവും അങ്ങനെ തന്നെയായിരുന്നു. 

 

ദിവസ വേതനത്തിൽ ജോലിചെയ്യുന്ന അധ്യാപകർക്ക് രണ്ടു മാസത്തെ കുടിശിക ശമ്പളം ഉടൻ ലഭ്യമാക്കാൻ അടിയന്തര ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് അധ്യാപക സംഘടനകളെ അറിയിച്ചു.

 

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ് തുകയുടെ കുടിശികയും ഹയർ സെക്കൻഡറി മൂല്യനിർണയത്തിന്റെ പ്രതിഫലവും അനുവദിക്കണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെ ട്ടെങ്കിലും സർക്കാർ പണം അനുവദിക്കുന്ന മുറയ്ക്കേ നൽകാനാകൂവെന്ന് ഡിജിഇ വ്യക്തമാക്കി. 

 

Content Summary : Onam examinations in State schools from August 16 to 24

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com