ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട താൽക്കാലിക അലോട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ (www.cee.kerala.gov.in) പട്ടിക ലഭ്യമാണ്. 

Read Also : പാഠപുസ്തക വില: സ്കൂളുകൾ തിരിച്ചടയ്ക്കേണ്ടത് 23 കോടി

പരാതിയുണ്ടെങ്കിൽ ഇ മെയിലിൽ (ceekinfo.cee@kerala.gov.in) ആഗസ്റ്റ് 3 ന് ഉച്ചയ്ക്കു 12നു മുൻപ് അറിയിക്കണം. ഇവ പരിഹരിച്ചശേഷമുള്ള അന്തിമ അലോട്മെന്റ് ആഗസ്റ്റ് 3 ന് പ്രസിദ്ധീകരിക്കും. വിവിധ റൗണ്ടുകളായുള്ള പ്രവേശനത്തിന്റെ വിശദ സമയക്രമവും പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 

 

ആദ്യ റൗണ്ടിൽ അലോട്മെന്റ് ലഭിക്കുന്നവർ ഈമാസം 5 മുതൽ 8 വരെയായി കോളജിൽ റിപ്പോർട്ട് ചെയ്യണം. 

2,3, സ്ട്രേ വേക്കൻസി റൗണ്ടുകളുടെ സമയക്രമം ഇതോടൊപ്പമുള്ള പട്ടികയിൽ.

 

Content Summary : KEAM 2023: First phase provisional allotment to MBBS/BDS courses Kerala published

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com