പുതുലോക നിര്‍മ്മിതിക്ക് ചുക്കാന്‍ പിടിക്കുന്ന കഴിവുള്ള ആര്‍ക്കിടെക്റ്റുകള്‍ക്ക് രൂപം നല്‍കി നെഹ്റു കോളജ് ഓഫ് ആര്‍ക്കിടെക്ച്ചര്‍
Mail This Article
കാലാവസ്ഥ മാറ്റം, പ്രകൃതി ദുരന്തങ്ങള്‍, മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍, വിഭവ ശോഷണം, ജനപ്പെരുപ്പം, ജനബാഹുല്യം, നഗര മേഖലകളിലെ തിക്കും തിരക്കും എന്നിങ്ങനെ പല പ്രശ്നങ്ങളുടെ നടുവിലാണ് നമ്മുടെ ലോകം. ഇതിന്‍റെയെല്ലാം ഭാഗമായി ഉണ്ടാകുന്ന കുടിയേറ്റങ്ങളും അനിശ്ചിതത്വങ്ങളും മറ്റൊരു ഭാഗത്ത്. ഈ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റി പരിസ്ഥിതി സൗഹൃദവും സുസ്ഥിരവും പ്രാദേശിക ജനതയുടെ സംസ്കാരത്തെയും ആത്മസത്തയെയും പ്രതിഫലിപ്പിക്കുന്നതുമായ വാസ്തുശാസ്ത്ര നിര്‍മ്മിതികള്‍ ഒരുക്കുന്നവരാണ് ആര്‍ക്കിടെക്റ്റുകള്‍. നമ്മുടെ ലോകത്തിന്‍റെ ഭാവി നിര്‍മ്മിതകള്‍ക്ക് രൂപം നല്‍കാന്‍ അറിവും കഴിവുമുള്ള പുതുതലമുറ ആര്‍ക്കിടെക്ടുകളെ വാര്‍ത്തെടുക്കുകയാണ് പാലക്കാട്ടുള്ള നെഹ്റു കോളജ് ഓഫ് ആര്‍ക്കിടെക്ച്ചര്‍(എന്‍സിഎ).
നെഹ്റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്‍റെ ഭാഗമായ ഈ സ്ഥാപനം ആഗോള തലത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ഉന്നത ഗുണനിലവാരമുള്ള അധ്യാപകരെയുമെല്ലാം ഒരുമിച്ച് ഒരു കുടക്കീഴില്‍ അണിനിരത്തുന്നു. നെഹ്റു കോളജ് ഓഫ് ആര്‍ക്കിടെക്ച്ചറിലെ അക്കാദമിക സ്വാതന്ത്ര്യവും പ്രമുഖ ആര്‍ക്കിടെക്റ്റുകളുമായിട്ടുള്ള അക്കാദമിക പങ്കാളിത്തവും, അക്കാദമികേതര പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയുമെല്ലാം പുതിയ വാസ്തുശില്‍പികള്‍ക്ക് വളര്‍ന്നു വരാന്‍ അനുയോജ്യമായ പരിതസ്ഥിതി ഒരുക്കുന്നു.
അഞ്ച് വര്‍ഷ ബിരുദ കോഴ്സ്
അഞ്ച് വര്‍ഷ ബിരുദകോഴ്സായ ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ അഥവാ ബി.ആര്‍ക്കാണ് നെഹ്റു കോളജ് ഓഫ് ആര്‍ക്കിടെക്ച്ചര്‍ ലഭ്യമാക്കുന്നത്. വാസ്തുശില്‍പ രംഗത്തെ തിയറിറ്റിക്കല്‍ ജ്ഞാനവും പ്രയോഗിക പരിശീലനവും സമന്വയിക്കുന്ന കോഴ്സാണ് ബിആര്‍ക്ക്. വാസ്തുശില്‍പ വിദ്യയുടെ വിവിധ വശങ്ങളായ ആര്‍ക്കിടെക്ച്ചറല്‍ ഡിസൈന്‍, കെട്ടിടനിര്‍മ്മാണം, വാസ്തുശില്‍പ ചരിത്രം, നഗരാസൂത്രണം, സുസ്ഥിര ഡിസൈന്‍, സ്ട്രക്ച്ചറല്‍ അനാലിസിസ്, കെട്ടിടനിര്‍മ്മാണ സാങ്കേതിക വിദ്യ എന്നിവയെല്ലാം ബിആര്‍ക്ക് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നു. വാസ്തുശില്‍പ തത്വങ്ങളെയും സങ്കേതങ്ങളെയും കുറിച്ചുള്ള ശക്തമായ അടിത്തറ വികസിപ്പിക്കാന്‍ ഈ കോഴ്സ് വിദ്യാര്‍ഥികളെ സഹായിക്കും.
ഇന്ന് ഏത് ആര്‍ക്കിടെക്ച്ചറല്‍ കോഴ്സുകളുടെയും സുപ്രധാന ഘടകമാണ് സ്റ്റുഡിയോ കോഴ്സ്. എല്ലാ വര്‍ഷക്കാര്‍ക്കും പ്രത്യേകം ഡിസൈന്‍ സ്റ്റുഡിയോകള്‍ എന്‍സിഎയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഫാക്കല്‍റ്റി അംഗങ്ങളുടെയും പ്രഫഷണലുകളുടെയും മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് ഇവിടെ വിദ്യാര്‍ഥികള്‍ വ്യത്യസ്ത ഡിസൈന്‍ പ്രോജക്ടുകളില്‍ പരിശീലിക്കുന്നു. വാസ്തുശില്‍പ ചിത്രങ്ങള്‍, മാതൃകകള്‍, അവതരണങ്ങൾ എന്നിവ തയ്യാറാക്കേണ്ട ഇത്തരം സ്റ്റുഡിയോ പ്രോജക്ടുകള്‍ തങ്ങളുടെ അറിവ് പ്രയോഗവത്ക്കരിക്കാനും ഡിസൈന്‍ ശേഷികള്‍ വികസിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കും.
കെട്ടിടനിര്‍മ്മാണത്തിലെ ശാസ്ത്രവും സാങ്കേതിക വിദ്യയും
കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍, നിര്‍മ്മാണ രീതികള്‍, ഘടനാപരമായ സംവിധാനങ്ങള്‍, ഹീറ്റിങ് & കൂളിങ് സംവിധാനങ്ങള്‍, ഇലക്ട്രിക്കല്‍ സംവിധാനങ്ങള്‍, കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍, നിയന്ത്രണങ്ങള്‍ എന്നിങ്ങനെ വാസ്തുശില്‍പ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങളും വിദ്യാര്‍ഥികള്‍ എന്‍സിഎയില്‍ പഠിക്കും. കെട്ടിടങ്ങള്‍ എങ്ങനെ രൂപകല്‍പന ചെയ്യപ്പെടുന്നെന്നും നിര്‍മ്മിക്കപ്പെടുന്നെന്നും പരിപാലിക്കപ്പെടുന്നെന്നുമുള്ള ധാരണ ഇതിലൂടെ അവർക്ക് ലഭിക്കും. സാങ്കേതിക വിദ്യയുടെ വികസനത്തിന്‍റെ ഫലമായി വാസ്തുശില്‍പ പ്രോഗ്രാമുകളില്‍ കംപ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍(കാഡ്), ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിങ്(ബിഐഎം), 3ഡി മോഡലിങ്, ആര്‍ക്കിടെക്ച്ചറല്‍ വിഷ്വലൈസേഷന്‍ സോഫ്ട് വെയര്‍ എന്നിവയിലെ കോഴ്സുകള്‍ കൂടി ഇപ്പോള്‍ ഉള്‍പ്പെടുന്നുണ്ട്. ഈ ടൂളുകള്‍ ഉപയോഗിച്ച് ഡിസൈനുകള്‍ സൃഷ്ടിക്കാനും അവതരിപ്പിക്കാനുമുള്ള പരിശീലനവും ബിആര്‍ക്ക് പ്രോഗ്രാമില്‍ വിദ്യാര്‍ഥികള്‍ക്ക് എന്‍സിഎ നല്‍കുന്നു.
ചരിത്രവും നൈതികതയും മുഖ്യം
ഏതൊരു പഠന ശാഖയും ചരിത്രത്തെ കുറിച്ചുള്ള പരിശോധനയില്ലാതെ അപൂര്‍ണ്ണമാണ്. വാസ്തുശില്‍പ വിദ്യയുടെ ചരിത്രവും പല തരത്തിലുളള വാസ്തുനിര്‍മ്മാണ ശൈലികളും മുന്നേറ്റങ്ങളും തത്വശാസ്ത്രങ്ങളുമൊക്കെ ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ചരിത്രത്തില്‍ സ്വാധീനം ചെലുത്തിയ വാസ്തുശില്‍പ വിദഗ്ധര്‍, അവരുടെ സൃഷ്ടികള്‍, വാസ്തുശില്‍പ ഡിസൈനുകളുടെ സാംസ്കാരികവും സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലങ്ങൾ എന്നിവയെല്ലാം ബിആര്‍ക്ക് കോഴ്സില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
വാസ്തുശില്‍പ കരിയറിലേക്ക് വരുന്നവര്‍ പിന്തുടരേണ്ട നൈതികതയും പ്രഫഷണല്‍ ശീലങ്ങളുമൊക്കെ പാഠ്യക്രമത്തിന്‍റെ ഭാഗമാണ്. ആര്‍ക്കിടെക്ച്ചറല്‍ ബിസിനസ്സ് മാനേജ്മെന്‍റ്, പ്രോജക്ട് മാനേജ്മെന്‍റ്, ഈ പ്രഫഷന്‍റെ നിയമപരവും നിയന്ത്രണപരവുമായ വശങ്ങള്‍ എന്നിവയും കോഴ്സ് കൈകാര്യം ചെയ്യുന്നു. ഇത്തരത്തില്‍ ഒരു ആര്‍ക്കിടെക്റ്റ് ദൈനംദിന കരിയറില്‍ നേരിടേണ്ടി വരുന്ന പ്രായോഗികമായ കാര്യങ്ങള്‍ക്ക് എന്‍സിഎ വിദ്യാര്‍ഥികളെ ഒരുക്കിയെടുക്കുന്നു.
തൊഴിലവസരങ്ങള്‍
വീടുകള്‍ മുതല്‍ വാണിജ്യസ്ഥാപനങ്ങള്‍ വരെ പല വിധത്തിലുള്ള നിര്‍മ്മാണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആര്‍ക്കിടെക്ച്ചര്‍ സ്ഥാപനങ്ങളില്‍ ബിആര്‍ക്ക് ബിരുദധാരികള്‍ക്ക് ജോലി തേടാവുന്നതാണ്. ഡിസൈന്‍ രൂപരേഖ, ഡോക്യുമെന്‍റേഷന്‍, പ്രോജക്ട് മാനേജ്മെന്‍റ് എന്നിങ്ങനെ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളുടെ ഭാഗമാകാന്‍ ഇതിലൂടെ ഇവര്‍ക്ക് സാധിക്കും. നഗരങ്ങളുടെയും ജനവാസ കേന്ദ്രങ്ങളുടെയും വികസനത്തിനും പുനരുജ്ജീവനത്തിനുമെല്ലാം അടിസ്ഥാനമായി വര്‍ത്തിക്കുന്ന നഗരാസൂത്രണ രംഗത്തും ബിആര്‍ക്ക് ബിരുദധാരികള്‍ക്ക് ജോലി സാധ്യതയുണ്ട്. സുസ്ഥിരവും പ്രവര്‍ത്തനക്ഷമവുമായ നഗര പരിസ്ഥിതികള്‍ സൃഷ്ടിക്കാന്‍ ഗവണ്‍മെന്‍റ് ഏജന്‍സികളും സ്വകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു. പ്രോജക്ട് മാനേജര്‍മാര്‍, കെട്ടിടനിര്‍മ്മാണ സൂപ്പര്‍വൈസര്‍, സൈറ്റ് ആര്‍ക്കിടെക്റ്റുകള്‍ എന്നിങ്ങനെ കെട്ടിടനിര്‍മ്മാണ രംഗത്തെ പല തൊഴിലുകളും ബിആര്‍ക്ക് ബിരുദധാരികള്‍ക്ക് അനുയോജ്യമാണ്.
നഗരവികസനം, പൈതൃക സംരക്ഷണം, സോണിങ് റെഗുലേഷന്‍, കെട്ടിടനിര്‍മ്മാണ ചട്ടം നടപ്പാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ് ഏജന്‍സികളിലും സ്വകാര്യ സ്ഥാപനങ്ങളിലും തൊഴിലവസരങ്ങളുണ്ട്. വാസ്തുശില്‍പ മേഖലയില്‍ ഉന്നതപഠനത്തിനും ഗവേഷണത്തിനുമുള്ള അവസരങ്ങളും വിദ്യാര്‍ഥികള്‍ക്ക് മുന്നിലുണ്ട്. പ്രഫസര്‍മാര്‍, ഗവേഷകര്‍, പുതിയ ഡിസൈനുകളും സുസ്ഥിര മാര്‍ഗ്ഗങ്ങളും ചരിത്രപരമായ സംരക്ഷണ സങ്കേതങ്ങളും നടപ്പാക്കുന്ന കണ്‍സള്‍ട്ടന്‍റുമാര്‍ എന്നിങ്ങനെ ബിആര്‍ക്ക് പഠിച്ചിറങ്ങിയവര്‍ക്ക് മുന്നിലുള്ള തൊഴിൽ സാധ്യതകൾ എണ്ണിയാല്‍ തീരില്ല.
റാങ്കുകളുടെ തിളക്കത്തില്‍
കാലിക്കറ്റ് യൂണിവേഴ്സിറ്റി 2015–20, 2016–21 വർഷങ്ങളിലെ ബി.ആർക്ക് ഫലം പ്രഖ്യാപിച്ചപ്പോൾ നെഹ്റു കോളജ് ഓഫ് ആര്‍ക്കിടെക്ച്ചറിലെ ഏഴു വിദ്യാർഥികളാണ് റാങ്കുകൾ വാരിക്കൂട്ടിയത്. 2015 – 20 ബാച്ചിലെ മുഹമ്മദ് യാസിൻ മൂന്നാം റാങ്ക് കരസ്ഥമാക്കിയപ്പോൾ, 2016 – 21 ബാച്ചിലെ ആറ് വിദ്യാർഥികൾ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചു. അഞ്ജന റാം പി രണ്ടാം റാങ്കും, പ്രവീണ പവിത്രൻ നായർ മൂന്നാം റാങ്കും, അലോന ഫ്രാങ്കോ ആറാം റാങ്കും നേടി. ഹീര ദിനേശ്, സൂരജ് എം, ബെൻസൺ ജോര്ജ് എന്നിവർ യഥാക്രമം എഴ്‍, പതിനൊന്ന്, പന്ത്രണ്ട് എന്നീ റാങ്കുകൾ കരസ്ഥമാക്കി.
നെഹ്റു കോളജ് ഓഫ് ആര്‍ക്കിടെക്ച്ചറിലെ മറ്റ് സൗകര്യങ്ങള്‍
ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ഥികളുടെ പഠനത്തിനും നൈപുണ്യ വികസനത്തിനും ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും 35 ഏക്കര്‍ വിസ്തൃതമായ ക്യാംപസില്‍ ഒരുക്കിയിട്ടുണ്ട്. പ്രൊജക്ടര്‍, വൈറ്റ് ബോര്‍ഡ്, ഗ്രീന്‍ ബോര്‍ഡ് തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ അതിവിശാല ലെക്ച്ചര്‍ ഹാളുകള്‍, അടിസ്ഥാന കാലാവസ്ഥ ഡേറ്റയുടെ പഠനത്തിനും വിലയിരുത്തലിനും സഹായിക്കുന്ന ക്ലൈമറ്റോളജി ലാബുകള്‍, കാഡ് സെന്‍ററായും ലാംഗ്വേജ് ലാബായും പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ സെന്‍റര്‍, 200 പേര്‍ക്ക് ഒരേ സമയം ഇരിക്കാവുന്ന ആധുനിക സൗകര്യങ്ങളോട് കൂടിയ കോണ്‍ഫറന്‍സ് റൂം, കണ്‍സ്ട്രക്ഷന്‍ വര്‍ക്ക്ഷോപ്പ്, റഫറന്‍സ് പുസ്തകങ്ങളും അതിബൃഹത്തായ ഗ്രന്ഥങ്ങളും ജേണലുകളും ഡിജിറ്റല്‍ സൗകര്യവുമൊക്കെയുള്ള ലൈബ്രറി, നിര്‍മ്മാണ സാമഗ്രികള്‍ തരംതിരിച്ച് വച്ചിരിക്കുന്ന മെറ്റീരിയില്‍ മ്യൂസിയം, സ്റ്റുഡിയോ, സര്‍വേയിങ്- ലെവലിങ് പരിശീലനം നല്‍കുന്ന സര്‍വേയിങ് ലാബ്, മോഡല്‍ മേയ്ക്കിങ് വര്‍ക്ക്ഷോപ്പ് എന്നിങ്ങനെ നീളുന്നു എന്‍സിഎയിലെ മറ്റ് സൗകര്യങ്ങള്‍.
ആര്‍ക്കിടെക്ച്ചര്‍ ഇന്‍റേഷണ്‍ഷിപ്പിനും അപ്പുറത്തേക്ക് പ്രായോഗിക പരിശീലനത്തിനുള്ള വിവിധങ്ങളായ സാധ്യതകള്‍ എന്‍സിഎ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തുറന്നിടുന്നു. INTACH, COA, NASA, ISOLA എന്നിങ്ങനെ ദേശീയ, സംസ്ഥാന തലത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള പ്രോത്സാഹനവും വിദ്യാര്‍ഥികള്‍ക്ക് നല്‍കി വരുന്നുണ്ട്. വിദഗ്ധരുടെ നേതൃത്വത്തില്‍ ഇതിനായി നടത്തുന്ന പരിശീലനം ഉയര്‍ന്ന് വരുന്ന മേഖലകളായ ഹരിത നിര്‍മ്മാണ സാങ്കേതികവിദ്യകള്‍, നഗര പരിതസ്ഥിതി വിജ്ഞാനം, കംപ്യൂട്ടേഷന്‍ എന്നിവയെ കുറിച്ചെല്ലാം അടിസ്ഥാന ധാരണ നേടാന്‍ വിദ്യാര്‍ഥികളെ സഹായിക്കും.
ലാന്‍ഡ്സ്കേപ്പ് ആര്‍ക്കിടെക്ച്ചര്‍, സസ്റ്റൈനബിള്‍ ആര്‍ക്കിടെക്ച്ചര്‍, അര്‍ബന്‍ ഡിസൈന്‍, കണ്‍സര്‍വേഷന്‍ എന്നിങ്ങനെ പല മേഖലകളിൽ വൈദഗ്ധ്യം ആര്‍ജ്ജിച്ച അധ്യാപകരാണ് എന്‍സിഎയുടെ മറ്റൊരു പ്രത്യേകത. ഈ വ്യത്യസ്ത മേഖലകളിലെ അധ്യാപകരുടെ പശ്ചാത്തലം വിദ്യാര്‍ഥികളിലും ബഹുഭാഷാ,ബഹുസാംസ്കാരിക വൈവിധ്യം കൊണ്ടു വന്നിട്ടുണ്ട്. ഒളപ്പമണ്ണ മന, വരിക്കാശ്ശേരി മന, പാലക്കാട് കോട്ട എന്നിങ്ങനെ വാസ്തുശില്‍പ പൈതൃകത്തിന്‍റെ അടയാളങ്ങളായ നിരവധി കേന്ദ്രങ്ങള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന എന്‍സിഎ ആര്‍ക്കിടെക്ച്ചര്‍ വിദ്യാഭ്യാസ രംഗത്തെ തലപ്പൊക്കമുള്ള സ്ഥാപനമായി ഇതിനകം മാറിക്കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് : 960577155, 7510331777
Email: office@ncerc.ac.in, jcetadmissions@nehrucolleges.com
Content summary: Nehru College of Architecture Admission and Courses